തൃശൂർ: 'സി.പി.ഐ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ ബി.ജെ.പിക്കാരിയോ?' തളിക്കുളത്തെ സി.പി.എം നേതാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് പൊല്ലാപ്പായതോടെ പിൻവലിച്ചെങ്കിലും വിവാദം അടങ്ങുന്നില്ല. സി. പി.ഐ നേതൃത്വത്തിന് ആൾക്ഷാമമോ എന്ന് ചോദിച്ചുള്ള കുറിപ്പിൽ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ തളിക്കുളത്തുള്ള
ബി.ജെ.പിക്കാരിയെ തിരുകിക്കയറ്റിയെന്നും, ബി.ജെ.പിക്കാരിയുടെ മകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മണിക്കൂറുകൾക്കകം കുറിപ്പ് വൈറലായതോടെ പ്രാദേശിക നേതൃത്വത്തിൽ നിന്നും ജില്ല നേതൃത്വത്തിനടുത്തു വരെ സംശയങ്ങളുമായി വിളിയെത്തി. തങ്ങളുടെ അറിവിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും സംശയം മാറിയിരുന്നില്ല. തളിക്കുളത്തുനിന്ന് ആരെയും നിയമിച്ചതായി ജില്ല കമ്മിറ്റി നൽകിയ പട്ടികയിലുമില്ല. ഒടുവിൽ മന്ത്രിയെത്തന്നെ വിളിച്ചതോടെയാണ് സംഭവത്തിൽ വ്യക്തതയായത്. അത് ബി.ജെ.പിക്കാരിയല്ല, ഉറച്ച പാർട്ടിക്കാരി, അതിലുപരി എ.ഐ.വൈ.എഫ് മുൻ നേതാവ്, ഇപ്പോൾ പാർട്ടി പത്രത്തിെൻറ എഡിറ്റോറിയൽ ബോർഡ് അംഗത്തിെൻറ ഭാര്യയും.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ചീഫ് വിപ്പിെൻറ സ്റ്റാഫിലും ഇവരുണ്ടായിരുന്നു. ആളെ കണ്ടെത്തിയതോെട സമൂഹ മാധ്യമ കുറിപ്പ് പിൻവലിച്ചെങ്കിലും നേതാക്കളിലും പ്രവർത്തകരിലും അമർഷം ബാക്കിയായി. തളിക്കുളത്തെ സി.പി.എം -സി.പി.ഐ സൗഹൃദത്തിലും ഇത് വിള്ളൽ വീഴ്ത്തി. പാർട്ടിയിലെയും മുന്നണിയിലെയും ബന്ധമുള്ളവരെ അറിയാത്ത നേതാക്കൾ എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്ന വിമർശനം ഒരു ഭാഗത്ത് ഉയരുമ്പോൾ പാർട്ടിയെ അപമാനിച്ചെന്ന അമർഷത്തിലാണ് സി.പി.ഐ നേതാക്കളും പ്രവർത്തകരും.
സി.പി.എം നേതൃത്വത്തിന് ഇക്കാര്യമറിയിച്ച് കത്ത് നൽകാനാണ് ആലോചിക്കുന്നത്. വാസ്തവ വിരുദ്ധത പ്രചരിപ്പിച്ച് കുറിപ്പ് പങ്കുവെച്ച് പാർട്ടിയെയും മുന്നണിയെയും അപമാനിതമാക്കിയതിന് സി.പി.എം നേതാവിനെതിരെ നടപടി വേണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു.
മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിെൻറ ഭാഗമായി സ്പെഷൽ ബ്രാഞ്ച് എത്തി സംശയം ചോദിച്ചതിലാണ്, ആ പേരിൽ ഇവിടെയുള്ളത് ബി.ജെ.പിക്കാരിയാണെന്ന് മറുപടി നൽകിയത്. ഇതായിരുന്നു തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.