വെടിവെക്കാൻ പറഞ്ഞാൽ വെടിവെക്കും -രാജേന്ദ്രനെതിരെ വീണ്ടും എം.എം. മണി

അടിമാലി: മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി സി.പി.എമ്മിന്‍റെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ വീണ്ടും രംഗത്ത്​. യോഗ്യതയില്ലാത്തതുകൊണ്ടാണ് രാജേന്ദ്രനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതെന്നും അതിന് മുൻകൈ എടുത്തത് താൻ തന്നെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എം.കെ. ജോയി രക്തസാക്ഷി ദിനാചരണം രാജകുമാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

ഒരുവർഷ​ത്തെ സസ്​പെൻഷനിലുള്ള രാജേന്ദ്രനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയെന്ന്​ വ്യക്തമാക്കുന്നതായിരുന്നു​ മുതിർന്ന നേതാവായ മണിയുടെ വാക്കുകൾ. താൻ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണെന്നും വെടിവെക്കാൻ പറഞ്ഞാൽ വെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രനെ പോലുള്ള ഒരുത്തന് പറ്റിയ പാർട്ടിയല്ല സി.പി.എം. രാജേന്ദ്രനെതിരെ ഇടപെടേണ്ട സാഹചര്യം പാർട്ടിയിലുണ്ടായാൽ ഇനിയും താൻ ഇടപെടും. 15 വർഷം അദ്ദേഹ​ത്തെ ചുമന്നതാണ്. തുടരെ എം.എൽ.എ ആയിട്ടും മൂന്നാറിൽ ഒരു വികസനവും രാജേന്ദ്രൻ നടപ്പാക്കിയില്ലെന്നും മണി കുറ്റപ്പെടുത്തി.

തനിക്കെതിരായ പാർട്ടി നടപടികൾക്ക് പിന്നിൽ മണിയാണെന്ന്​ രാജേന്ദ്രൻ നേരത്തേ ആരോപിച്ചിരുന്നു. മണിയെ പോലുള്ളവർ നേതാക്കളായി തുടരുന്ന പാർട്ടിയിൽ ഇനി പ്രവർത്തിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - CPM leader MM Manis speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.