മലപ്പുറം: സി.പി.എം- സി.പി.െഎ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ സി.പി.െഎക്കെതിരെ രൂക്ഷവിമർശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ല. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം മര്യാദ കേടാണ്. സി.പി.െഎക്ക് മുന്നണി മര്യാദയില്ലെന്നും എം.എം. മണി ആരോപിച്ചു. മലപ്പുറം വണ്ടൂരില്‍ സി.പി.എം ഏരിയ സമ്മേളന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ വിഷയങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തിൽ സി.പി.െഎ മന്ത്രിമാർ പെങ്കടുക്കാത്തതിനെ തുടർന്നുണ്ടായ വിവാദ വിഷയങ്ങൾ കത്തി നിൽക്കെയാണ് മന്ത്രിയുടെ പരാമർശം. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രി സഭ ബഹിഷ്‌കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സി.പി.എം നിലപാട്. സിപിഐക്കെതിരെ ആനത്തലവട്ടം ആനനന്ദന്‍ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. എന്നാലും ഇതേ സംബന്ധിച്ച് പരസ്യ പരാമർശങ്ങൾ വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്. ഇതുവകവെക്കാതെയാണ് മണിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.