പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ ലഭിച്ച പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ ബിനു ജോസഫിനോട് ആവശ്യപ്പെട്ടതായി സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു. എസ്.ഡി.പി.ഐ പിന്തുണയിൽ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ ആവിണിശ്ശേരി പഞ്ചായത്തിൽ സമാന സാഹചര്യം ഉണ്ടായപ്പോൾ ബി.ജെ.പി പ്രതിനിധികളെ തെരഞ്ഞെടുത്തതായി കോടതി വിധിയുണ്ടായി.
ഇതുകൂടി കണക്കിലെടുത്ത് നിയമവശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ് എന്നത് കണക്കിലെടുത്ത് ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാനാണ് ഉചിത തീരുമാനം എടുത്തതെന്നാണ് പിന്തുണ സ്വീകരിച്ചതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രാജിവെക്കാൻ പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും സി.പി.എം ജില്ല നേതൃത്വത്തിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.