'പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ തെരുവിൽ

മലപ്പുറം: പൊന്നാനി നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം പരസ്യപ്രതിഷേധത്തിലേക്കെത്തി. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനി നഗരത്തിൽ പ്രകടനം നടന്നത്. 'നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും' എന്ന ബാനറോടെയായിരുന്നു പ്രകടനം.

പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റി പകരം പി. നന്ദകുമാറിനെ പരിഗണിച്ചതോടെയാണ് പ്രതിഷേധമുയർന്നത്. ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ വന്നിരുന്നു. സി.ഐ.ടി.യു ദേശീയ നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.

തുടർന്നാണ് പൊന്നാനിയിൽ പൊന്നാനിക്കാരൻ തന്നെ വേണമെന്ന നിർദേശവുമായി ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന് പ്രവർത്തകർ ആവശ്യമുയർത്തിയത്.

അതേസമയം, പ്രതിഷേധത്തെ തള്ളിയ ടി.എം. സിദ്ദീഖ്, താൻ പാർട്ടി തീരുമാനത്തിന് വിധേയനായി മാത്രമേ പ്രവർത്തിക്കൂവെന്നും വ്യക്തമാക്കി. 

Tags:    
News Summary - cpm protest in ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.