കണ്ണൂർ: ആർ.എസ്.എസിെൻറ പരിപാടിയിൽ പെങ്കടുത്തതിെന തുടർന്ന് വിവാദത്തിലായ സി.പി.എം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ പ്രേമനെ സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ കമ്മിറ്റി നേരിട്ടാണ് നടപടിയെടുത്തത്. ആർ.എസ്.എസിെൻറ കീഴിലുള്ള സന്നദ്ധ സംഘടന സേവാഭാരതിയുടെ ഒാഫീസ്
ഉദ്ഘാടന പരിപാടിയിൽ പെങ്കടുത്തതിനാണ് നടപടി. കെ.കെ പ്രേമെൻറ നടപടി സംഘടനാവിരുദ്ധമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. വർഷങ്ങളായി ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിൽക്കുന്ന മേഖലയാണ് പാനുർ. ലോക്കൽ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ അതിഥിയായത് ആർ.എസ്.എസ് അക്രമണത്തിന് ഇരയാകുന്ന പാർട്ടി അണികളുെട വികാരത്തിന് എതിരാണെന്ന് പാർട്ടിയിൽ പരക്കെ ആക്ഷേപമുയർന്നിരുന്നു.
സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ ചുവടുറപ്പിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിെൻറ ഭാഗമായാണ് സേവാഭാരതിയുടെ പ്രവർത്തനം കണ്ണൂർ ജില്ലയിൽ വ്യാപിപ്പിക്കുന്നത്. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ജാഗ്രതപാലിക്കേണ്ട പാർട്ടി നേതാവ് അത്തരം പരിപാടിയിൽ നിന്ന് വിട്ടുനിന്ന് പാർട്ടിയുടെ മതേതര നിലപാട് വ്യക്തമാക്കുന്നതിൽ പരാജയമായെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.