സി.പി.എം സെമിനാർ: മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ തീരുമാനമെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: സി.പി.എം സെമിനാറിൽ പങ്കെടുക്കില്ല എന്നത് മുസ് ലിം ലീഗിന്‍റെ രാഷ്ട്രീയ തീരുമാനമാണെന്ന് എ.കെ ബാലൻ. ലീഗിന്‍റെ നിലപാടിൽ അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതനിരപേക്ഷത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് സി.പി.എം ലക്ഷ്യം. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കില്ല.

മുസ് ലിം വിഭാഗത്തിലെ നേതാക്കളെയും പണ്ഡിതന്മാരെയും മാത്രമല്ല സെമിനാറിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അത് തെറ്റായ ധാരണയാണ്. ഹിന്ദുത്വ അജണ്ടയുടെ ഒരു ഭാഗമാണ് ഏക സിവിൽ കോഡ് എന്നും എ.കെ ബാലൻ വ്യക്തമാക്കി. 

Tags:    
News Summary - CPM Seminar: AK Balan says Muslim League's political decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.