കോഴിക്കോട്: പാനൂരിൽ നടന്നത് സി.പി.എം സ്പോൺസേർഡ് ബോംബ് നിർമാണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. പാനൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍റെ വീട് നേതാക്കൾ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നിരിക്കുന്നുവെന്നും സലാം വ്യക്തമാക്കി.
സി.പി.എമ്മിന്‍റെ ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയും ആശിർവാദത്തോടെയുമാണ് പാനൂരില്‍ ബോംബ് നിർമിച്ചതെന്ന ആരോപണം ശരിവെക്കുന്നതാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.