തിരുവനന്തപുരം: മാവോവാദത്തിെൻറ പേരിലും യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്നങ് ങളിലും സി.പി.എമ്മിെൻറയും എൽ.ഡി.എഫ് സർക്കാറിെൻറയും നിലപാട് വിശദീകരിച്ച് ശ ക്തമായ പ്രചാരണം സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. ഇൗ രണ്ട് പ്രശ ്നങ്ങളിലും സി.പി.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും ദുര്‍ബലപ്പെടുത്താന്‍ വല തുപക്ഷവും ഇടത് തീവ്രവാദ ശക്തികളും ശ്രമിക്കുകയാണെന്ന് സെക്രേട്ടറിയറ്റ് പ്രസ് താവനയിൽ ആരോപിച്ചു.
വിഷയത്തിൽ പാർട്ടിക്കുള്ളിലെ വ്യത്യസ്ത അഭിപ്രായം ഉയർന്നത് അണികളിലും പൊതുസമൂഹത്തിലും സി.പി.എം നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിെച്ചന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. കൂടാതെ സി.പി.െഎ തുടർച്ചയായി ഉയർത്തുന്ന വിമർശനങ്ങളും മാധ്യമ വാർത്തകളും അണികളെ സ്വാധീനിക്കുമോ എന്ന ആശങ്കയുമുണ്ട്. യു.എ.പി.എ ചുമത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തയാഴ്ച ചേരുന്ന പോളിറ്റ് ബ്യൂേറാ വിലയിരുത്താനിരിക്കെയാണ് െസക്രേട്ടറിയറ്റ് മുഖ്യമന്ത്രിയെ പിന്തുണച്ചത്.
നവംബർ 16നും 17നുമാണ് പി.ബി യോഗം. ഇടതുപക്ഷ സർക്കാറുകൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി പ്രവർത്തനം നടത്താൻ എക്കാലത്തും മാവോവാദികൾ ശ്രമിക്കുന്നുെണ്ടന്ന് പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് യു.എ.പി.എ എന്ന നിലപാടാണ് സി.പി.എമ്മിന്. യഥാർഥത്തില്‍ ഈ നിയമം ഫെഡറല്‍ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. ഈ പരിമിതിക്കകത്തുനിന്നും ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ഇടത് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്.
പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യു.എ.പി.എ ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ ഇടത് സര്‍ക്കാറിനെ താഴെയിറക്കുന്നതിന് മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിെൻറ ഭാഗമായിരുന്നു മാവോവാദികളെന്നും സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
വെടിവെപ്പ് പ്രതിരോധിക്കുകയായിരുന്നു– സർക്കാർ
െകാച്ചി: അട്ടപ്പാടി മേലെ മഞ്ചക്കണ്ടി വനത്തില്‍ മാവോവാദികളുടെ വെടിവെപ്പിനെ പ്രതിരോധിക്കുകയാണ് തണ്ടര്‍ബോള്‍ട്ട് ചെയ്തതെന്നും ഏറ്റുമുട്ടലിലാണ് അവർ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ ഹൈകോടതിയിൽ. അതേസമയം, നക്സൽ നേതാവ് വർഗീസിനെ വധിച്ചതിന് സമാനമായ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണിതെന്ന് ബന്ധുക്കൾ. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ മണിവാസകത്തിെൻറ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന് മുരുകേശനും നല്കിയ ഹരജികൾ പരിഗണിക്കുമ്പോഴാണ് ഈ വാദങ്ങൾ നിരത്തിയത്. ഹരജി വീണ്ടും പരിഗണിക്കുന്ന ഈമാസം12 വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ജസ്റ്റിസ് ആര്. നാരായണ പിഷാരടി തടഞ്ഞു.
2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപ്പുട്ട് ജില്ല ആയുധശേഖരത്തിൽനിന്ന് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 0.303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോവാദികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.