മമതയുടെ ഗുണ്ടകളിൽ നിന്ന്​ രക്ഷപ്പെടാൻ സി.പി.എമ്മുകാർ എത്തുന്നത് ബി.ജെ.പി ഓഫിസുകളിൽ -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്ര മോദി സർക്കാറിനെ തകർക്കണമെന്ന സി.പി.എമ്മിന്‍റെ ആഗ്രഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഓഫിസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം പാർട്ടി കോൺഗ്രസ് പറയുന്നത് മുഖ്യശത്രു ബി.ജെ.പിയാണെന്നാണ്. എന്നാൽ, ബംഗാളിലെ അണികളെപ്പോലും സി.പി.എമ്മിന് കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുന്നില്ല. മമതബാനർജിയുടെ ഗുണ്ടകളിൽ നിന്ന്​ രക്ഷപ്പെടാൻ അവർ എത്തുന്നത് ബി.ജെ.പി ഓഫിസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി.ജെ.പി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - CPM workers come to BJP offices to escape Mamata's goons -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.