ആലുവ: കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. ആലുവ മേഖലയിലെ 44ാം നമ്പർ പില്ലറിലാണ് വിള്ളൽ കണ്ടത്. തറനിരപ്പിൽനിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ.
തൂണിന്‍റെ പ്ലാസ്റ്ററിങ്ങിലാണ് വിടവ്. മാസങ്ങൾക്ക് മുമ്പേ ചെറിയ രീതിയിൽ വിള്ളൽ കണ്ടു. പിന്നീട് ഇത് കൂടി വരുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയതായി കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.
പ്ലാസ്റ്ററിങ്ങിലുണ്ടായ വിടവാണ് കാണപ്പെടുന്നത്. എന്നാൽ, ഇതുമൂലം തൂണിന് ബലക്ഷയം ഇല്ലെന്നും അധികൃതർ പറയുന്നു. മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്നമില്ലെന്നും കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാർ കണ്ടെത്തിയിരുന്നു. ഇതുമൂലം മെട്രോ സർവിസിനെ ഒരുമാസത്തോളം ബാധിച്ചിരുന്നു. ഇനിയും ആ ഭാഗത്ത് പൂർണമായ വേഗത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സാധാരണ വേഗത്തിലേക്ക് ഈ ഭാഗത്ത് മെട്രോ സർവിസ് എത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.