തിരുവനന്തപുരം: പ്രതിരോധ വക്താവിെൻറ ക്രെഡിറ്റ് കാർഡിൽനിന്ന് ഒാൺലൈൻ തട്ടിപ്പ ുകാർ 33,000 രൂപ തട്ടി. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യാസനലിെൻറ ക്രെഡിറ്റ് കാ ർഡിൽനിന്നാണ് ക്രിസ്മസ് തലേന്ന് അർധരാത്രിയിൽ 33,000 രൂപ തട്ടിയത്. ഒ.ടി.പി പോലുമില്ലാതെ യാണ് തട്ടിപ്പ്. സിറ്റി ബാങ്കിെൻറ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്കും സ്ഥിരീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
ഗോപ്രോ കാമറ വെബ്സൈറ്റില്‍നിന്ന് 480 ഡോളറിെൻറ ഇടപാടാണ് നടത്തിയത്. പണം പിൻവലിച്ചതായി സന്ദേശം എത്തിയത് രാത്രിയിലായതിനാൽ ശ്രദ്ധിച്ചില്ലെന്നും പിറ്റേന്ന് നോക്കുേമ്പാഴാണ് വിവരം അറിഞ്ഞതെന്നും ധന്യ പറഞ്ഞു. ഇതിനുശേഷം അക്കൗണ്ടിൽ നിന്നുതന്നെ 100 രൂപ യുനൈറ്റഡ് നാഷെൻറ റെഫ്യൂജീ ഫണ്ടിലേക്ക് ദാനം ചെയ്യാനും തട്ടിപ്പുകാർ ശ്രമിച്ചു. .in, .org എന്നിവയിൽ അവസാനിക്കുന്ന വൈബ് സൈറ്റിൽനിന്ന് െക്രഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടത്താൻ ഒ.ടി.പി വേണം എന്നതിനാൽ ആ ഇടപാട് നടന്നില്ല. വിദേശ വെബ്സൈറ്റുകളിൽ ഒ.ടി.പി ഇല്ലാതെ തന്നെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം.
ബാങ്കിെൻറ ഭാഗത്തുനിന്നുമുള്ള ഗുരുതര സുരക്ഷാവീഴ്ചയാണ് പണം നഷ്ടപ്പെടാന്‍ കാരണമെന്ന് ധന്യ പറഞ്ഞു. ബാങ്കിെൻറ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മാസാവസാനമായതിനാൽ കാർഡിലെ ക്രെഡിറ്റ് ലിമിറ്റ് തീരാറായിരുന്നതിനാൽ കാമറ വാങ്ങിയപ്പോഴേ അക്കൗണ്ട് 10,000 രൂപ നെഗറ്റിവ് ബാലൻസിലേക്ക് കൂപ്പുകുത്തി. അതിനാൽ വീണ്ടും ഇൻറർനെറ്റ് പർച്ചേസ് സാധിച്ചില്ല. ശമ്പളം കിട്ടിയ ഉടനെ ആയിരുന്നെങ്കിൽ തട്ടിപ്പുകാർക്ക് ചാകര ആയേനെയെന്നും സിറ്റി ബാങ്കിെൻറ മോശം സൈബർ സുരക്ഷ കാരണം തറവാട് പണയം വെക്കേണ്ടിവരുമായിരുന്നെന്നും ധന്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.