തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് സെൻകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും പൊതുപരിപാടിയിലും മതസ്പർധ വളർത്തുന്ന രീതിയിെല പരാമർശം നടത്തിയെന്ന പരാതികളിലാണ് സെൻകുമാറിനെതിരെ നടപടി. ഇതുസംബന്ധിച്ച പരാതികൾ ൈക്രംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ തുടർനടപടികൾ കൈക്കൊള്ളും. എം.എസ്.എഫ്, എസ്.െഎ.ഒ സംസ്ഥാന സെക്രട്ടറി കെ.പി. തൗഫീഖ് മമ്പാട്, കേരള കോൺഗ്രസ് സ്കറിയ തോമസ് കർഷക വിഭാഗം പ്രസിഡൻറ് അഡ്വ.എ.എച്ച്. ഹഫീസ് തുടങ്ങിയവർ നൽകിയ വ്യത്യസ്ത പരാതികളിലാണ് നടപടി.
സെൻകുമാറിനെതിരെ കേെസടുക്കാൻ സാഹചര്യം ഉണ്ടെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ പരിശോധിക്കാനാണ് ഇപ്പോൾ ഡി.ജി.പി ലോക്നാഥ് െബഹ്റ നിർദേശം നൽകിയിരിക്കുന്നത്. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ ക്രൈംബ്രാഞ്ച് കേസ് എടുക്കുകയുള്ളൂ. സെൻകുമാറിനെതിരെ ഡി.ജി.പിക്ക് ലഭിച്ച പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എ.ഡി.ജി.പി നിതിൻ അഗർവാളിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കേരളത്തിൽ നൂറു കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെൻകുമാർ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. സെൻകുമാറിെൻറ പ്രസ്താവനക്കെതിരെ ഭരണ^പ്രതിപക്ഷ ഭേദെമന്യേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, മതസ്പർധ വളർത്തുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും തെൻറ അഭിമുഖത്തിലെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിെച്ചന്നുമാണ് സെൻകുമാറിെൻറ വിശദീകരണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും സെൻകുമാറിനെതിരെ കൈക്കൊള്ളേണ്ട നടപടികൾ ക്രൈംബ്രാഞ്ച് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.