ഇരട്ട വോട്ട് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വോട്ടർപ്പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. ഗൂഢാലോചന, മോഷണം, ഐ.ടി ആക്ടിലെ വിവിധ ചട്ടങ്ങൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒാഫീസിലെ ലാപ് ടോപ്പിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 2.67 കോടി വോട്ടർമാരുടെ വിശദാംശങ്ങൾ ചോർന്നുവെന്നാണ് കമീഷന്‍റെ പരാതി.

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇരട്ട വോട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സംസ്ഥാനത്തെ നാലു ലക്ഷത്തോളം പേർക്ക് ഇരട്ട വോട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇത്തരത്തിൽ വോട്ടുള്ളവരുടെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തു.

ഇതിന് പിന്നാലെ ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ, ഇരട്ട വോട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിശദ പരിശോധനയിൽ കമീഷന്‍റെ ഒാഫീസിലെ ലാപ്ടോപ്പിൽ നിന്ന് 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചേർന്നുവെന്ന് കണ്ടെത്തി. തുടർന്നാണ് തെരഞ്ഞെടുപ്പ് ഒാഫീസർ ഡി.ജി.പിക്ക് പരാതി നൽകിയത്.

വോട്ടർപ്പട്ടിക രഹസ്യരേഖയല്ലെന്നും വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ആണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, തെരഞ്ഞെടുപ്പിന് മുമ്പ് അന്തിമ വോട്ടർപ്പട്ടിക രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നുണ്ട്. പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങൾ ചോർത്തലിന്‍റെ പരിധിയിൽ വരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Crime Branch files case in double vote controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT