കോട്ടയം: പൊലീസ് സേനയിലെ കുറ്റാന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ആഭ്യന്തര വകുപ്പ്. സി.ബി.െഎയുടെ നിലവാരത്തിലേക്ക് ക്രൈംബ്രാഞ്ചിനെ മാറ്റുകയാണ് ലക്ഷ്യം. ഇതോടൊപ്പം കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ടാക്കി മുന്നോട്ട് കൊണ്ടുപോകാനും ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നു. ഇതിനായി അേന്വഷണ മികവും കാര്യപ്രാപ്തിയുമുള്ളവരെ നിയമിച്ചും നിലവിലെ സേനാംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകിയും ക്രൈംബ്രാഞ്ചിനെ ശക്തമാക്കും.
ചെറിയ കേസുകളുടെ അന്വേഷണം പോലും സി.ബി.െഎക്ക് വിടണമെന്ന് മുറവിളി ഉയരുന്ന സാചര്യത്തിൽ ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കി സുപ്രധാന കേസുകളുടെയെല്ലാം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനം. സേനയെ കാര്യക്ഷമമാക്കാൻ ഇതിനകം വിവിധതലങ്ങളിൽ പരിശീനത്തിനും തുടക്കം കുറിച്ചുകഴിഞ്ഞു.
സാമ്പത്തിക കുറ്റാന്വേഷണത്തിെൻറ വിവിധവശങ്ങൾ സംബന്ധിച്ച് സേനയിലെ തെരഞ്ഞെടുത്ത 150 പേർക്ക് റിസർവ് ബാങ്ക് ഉന്നതരാണ് പരിശീലനം നൽകിയത്. ശാസ്ത്രീയ കുറ്റാന്വേഷണം മികവുറ്റതാക്കാൻ ഫോറൻസിക് ഡിപ്പാർട്മെൻറും ക്രൈംബ്രാഞ്ചിന് പരിശീലനം നൽകിവരുകയാണ്. ൈക്രംബ്രാഞ്ചിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച അേന്വഷണ ഏജൻസിയാക്കി മാറ്റുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.