കോഴിേക്കാട്: 2017ൽ കുരുവട്ടൂർ പഞ്ചായത്തിലെ പോലൂരിൽ മൃതദേഹം പാതി കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് മരിച്ചയാളുടെ തലയോട്ടി ശേഖരിച്ച് മുഖരൂപം തയാറാക്കി രേഖാചിത്രം പുറത്തുവിട്ടു. ‘ഫേഷ്യൽ റീകൺസ്ട്രക്ഷൻ’ എന്ന ശാസ്ത്രീയ രീതി ഉപയോഗിച്ചാണ് രേഖാചിത്രം തയാറാക്കിയത്. 40 വയസ്സ് തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന് ചിത്രം വ്യക്തമാക്കുന്നു. ഇതിൽനിന്ന് മരിച്ചയാളെ കുറിച്ച് മനസ്സിലാകുന്നവർ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് െഎ.ജി ഇ.ജെ. ജയരാജൻ അറിയിച്ചു.
മൃതദേഹം കണ്ടെത്തി രണ്ട് വർഷം പിന്നിട്ടിട്ടും മരിച്ചയാളെ തിരിച്ചറിയാനായിരുന്നില്ല. ഇത് പ്രതികളെ പിടികുടുന്നതിന് തടസ്സമായിരുന്നു. കേരളത്തിൽ ആദ്യമായാണ് മരിച്ചയാളുടെ രേഖാചിത്രം തയാറാക്കാൻ തലയോട്ടിയിൽനിന്ന് മുഖരൂപം വികസിപ്പിച്ച രീതി അവലംഭിച്ചത്. ഒരുമാസത്തെ പരിശ്രമഫലമായാണ് അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിൽ മരിച്ചയാളുടെ മുഖരൂപം ഉണ്ടാക്കി രേഖാചിത്രമൊരുക്കിയത്.
വിവരങ്ങൾ ഇൗ നമ്പറുകളിലാണ് അറിയിക്കേണ്ടത്. ഡി.വൈ.എസ്.പി (ക്രൈംബ്രാഞ്ച്, കോഴിക്കോട്) - 9497987306. ക്രൈംബ്രാഞ്ച് ഓഫിസ്, കോഴിക്കോട് -04952725106. സബ്ബ് ഇൻസ്പെക്ടർ (ക്രൈംബ്രാഞ്ച്, കോഴിക്കോട്) - 9497965007.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.