സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്; ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടും

തിരുവനന്തപുരം: വിവാദ ശബ്ദരേഖയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ചിന് സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കാൻ ജയിൽ വകുപ്പ് കോടതിയുടെയും കേന്ദ്ര ഏജൻസികളുടെയും അനുമതി തേടും. ശ​ബ്​​ദ​രേ​ഖ സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച്​ പ്രാഥമിക അ​ന്വേ​ഷ​ണം ആരംഭിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചിനെ മൊഴി എടുക്കാന്‍ അനുവദിക്കാനാകുമോയെന്നാണ് ജയിൽ വകുപ്പ് കോടതിയിൽ നിന്നും ഏജൻസികളിൽ നിന്നും ആരായുക.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യാ​ൽ മാ​പ്പ്​ സാ​ക്ഷി​യാ​ക്കാ​മെ​ന്ന്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നെ​ന്നാ​യി​രു​ന്നു സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശ​ബ്​​ദ​രേ​ഖ. ഓൺലൈൻ പോർട്ടലാണ് ശബ്ദരേഖ പുറത്തുവിട്ടത്. നാ​ല​ര​മാ​സ​ത്തോ​ള​മാ​യി ജു​ഡീ​ഷ്യ​ൽ റി​മാ​ൻ​ഡി​ലു​ള്ള സ്വ​പ്​​ന​യു​ടെ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്​ വി​വാ​ദ​മാ​യിരുന്നു.

സംഭവത്തിൽ അന്വേഷണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ക​ഴി​ഞ്ഞ​ദി​വ​സം ജ​യി​ൽ വ​കു​പ്പ്​ ഡി.​ജി.​പി ഋ​ഷി​രാ​ജ്​ സി​ങ്ങി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ക​ത്ത് ഋ​ഷി​രാ​ജ്​ സി​ങ്​ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

ശ​ബ്​​ദ​രേ​ഖ സ്വ​പ്​​ന​യു​ടേ​താ​ണോ, എ​വി​ടെ​െ​വ​ച്ചാ​ണ്​ അ​ത്​ റെ​ക്കോ​ഡ്​ ചെ​യ്​​ത​ത്, എ​ങ്ങ​നെ ​ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്​ ല​ഭി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​കും ​ അ​ന്വേ​ഷി​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.