അഞ്ചൽ: നിരവധി ക്രിമിനൽ കേസുകളിലും മോഷണക്കേസിലും പ്രതിയായ ആളിനെ പതിനേഴ് വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു. കോട്ടുക്കൽ ഷംന മൻസിലിൽ സക്കറിയ ഉണ്ണി (38)യാണ് പിടിയിലായത്.
2005 ജനുവരി 28-ാം തീയതി ഇടമുള്യ്ക്കൽ പാലമുക്കിൽ അനിൽകുമാറിൻ്റെ കടയിൽ കയറി ആക്രമണം നടത്തി പണാപഹരണം നടത്തിയ സംഘത്തിൽപ്പെട്ട ആളായിരുന്നു സക്കറിയ ഉണ്ണി. ഈ കേസിൽപ്പെട്ട മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സക്കറിയ ഉണ്ണി കാസർകോഡ് നിന്നും വിവാഹം ചെയ്ത് കല്ലോഡ് പെരിയ എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു.
പൊലീസിൻ്റെ രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെത്തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദിൻ്റെ നിർദ്ദേശാനുസരണം അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സി.പി.ഒമാരായ വിനോദ് കുമാർ, ദീപു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കാസർകോടു നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.