പാലക്കാട്: മണ്ണാർക്കാട്ടെ സഹകരണ കോളജുമായി ബന്ധപ്പെട്ട ഫണ്ട് ഇടപാടിൽ മുതിർന്ന നേതാവും ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ പി.കെ. ശശിക്കെതിരെ സി.പി.എം ജില്ല കമ്മിറ്റിയിൽ ശക്തമായ വിമർശനം. ശശിയിൽ നിന്ന് വിശദീകരണം വാങ്ങി തുടർനടപടി അവസാനിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഒരു വിഭാഗം എതിർത്തു.
ഒടുവിൽ വിശദ അന്വേഷണത്തിന് രണ്ടംഗ കമീഷനെ നിയമിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി. മമ്മിക്കുട്ടി, കെ. ചെന്താമരാക്ഷൻ എന്നിവരാണ് അംഗങ്ങൾ. വിഷയത്തിൽ ശശിക്ക് കാര്യമായ ജാഗ്രതക്കുറവുണ്ടായെന്നാണ് സംസ്ഥാന സെക്രേട്ടറിയറ്റംഗം ദിനേശ് പുത്തലത്തിന്റെ അന്വേഷണ റിപ്പോർട്ട്. പാർട്ടിക്ക് കീഴിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഷെയർ പിരിക്കൽ, സഹകരണ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേട് എന്നീ ആരോപണങ്ങളും ശശിക്കെതിരെയുണ്ട്. പാർട്ടി സമ്മേളനകാലത്ത് കൊല്ലങ്കോട്, ചെർപ്പുളശേരി, പുതുശ്ശേരി, തൃത്താല, വടക്കഞ്ചേരി ഏരിയ കമ്മിറ്റികളിൽ കടുത്ത വിഭാഗീയത നടന്നതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പി.കെ. ജയചന്ദ്രൻ എന്നിവരടങ്ങിയ കമീഷൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.