സി.എസ് സുജാത അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം നേതാവ് സി.എസ് സുജാത.െ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.സതീദേവി കേരള വനിത കമീഷൻ ചെയർ പേഴ്സൺ ആയി ചുമതലയേറ്റെടുത്തിരുന്നു. തുടർന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടന്നത്.

ട്രഷറർ സ്ഥാനത്തോക്ക്‌ ഇ. പത്‌മാവതിയെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റായി സൂസൻ കോടി തുടരും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി.കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആർ ബിന്ദു എന്നിവരും പങ്കെടുത്തു. നിലവിൽ സംസ്ഥാന ട്രഷറർ ആയിരുന്നു സി.എസ്‌ സുജാത.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർഥിനി പ്രതിനിധിയായിരുന്നു. 1986 ൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രിയം കുറഞ്ഞ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയായിരുന്നു. 1995 മുതൽ 2004 വരെ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി.

2004ൽ മാവേലിക്കരയിൽനിന്ന്‌ പാർലമെന്‍റ് മെമ്പറുമായി.

Tags:    
News Summary - CS Sujatha State Secretary, All India Democratic Women's Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.