തിരുവനന്തപുരം: രാത്രികാല കർഫ്യൂ ഉൾപ്പെടെ നിരോധനങ്ങളുള്ള സമയത്ത് അനാവശ്യമായി സ്വകാര്യവാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ പിഴ ഇടാക്കും. കർശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി.
നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ യോഗങ്ങൾക്കോ വിവാഹ- മരണാനന്തര ചടങ്ങുകൾക്കോ മറ്റു മതാഘോഷങ്ങൾക്കോ കൂട്ടംകൂടിയാൽ 5000 രൂപ, അടച്ചുപൂട്ടൽ നിർദേശം നിലനിൽെക്ക അത് ലംഘിച്ച് സ്കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നാൽ 2000 രൂപ, കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ എന്നിങ്ങനെയായിരിക്കും പിഴ. കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്ന് ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപയായിരിക്കും പിഴ.
ക്വാറൻറീൻ ലംഘനത്തിന് 2000 രൂപ, അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ, പൊതുസ്ഥലത്ത് മാസ്ക് െവക്കാതിരുന്നാൽ 500 രൂപ, പൊതുസ്ഥലത്ത് അകലം പാലിക്കാതിരുന്നാൽ 500 രൂപ, വിവാഹചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ അനുവദനീയമായ ആളുകളിൽ കൂടുതൽപേർ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 5000 രൂപ, മരണാനന്തരചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ 2000 രൂപ എന്നിങ്ങനെയും പിഴ പുതുക്കി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.