ലോക്ഡൗൺ കഴിഞ്ഞ് ൈവദ്യുതി ബിൽ വന്നപ്പോൾ ഷോക്കടിച്ചത് വീട്ടുകാർക്കായിരുന്നു. മറിച്ചൊരു ഷോക്കുപോലും നൽകാൻ കഴിയാതെ പഴ്സ് അപ്പാടെ കാലിയാകുകയും ചെയ്തു. വീട്ടിൽ ‘കരണ്ടു’തിന്നുന്ന പ്രധാന സ്ഥലം അടുക്കളയാണ്. ഇടിക്കാനും ചതക്കാനും അരക്കാനും മിക്സിയും ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ എടുക്കാൻ ഫ്രിഡ്ജും ഇത്തിരി ചൂടുവെള്ളം കുടിക്കാൻ ഇൻഡക്ഷൻ കുക്കറും ഇലക്ട്രിക് കെറ്റിലുമെല്ലാം രാപ്പകൽ ഇല്ലാതെ പണിയെടുത്തു. ഒന്നു ശ്രദ്ധിച്ചാൽ ഇവയുടെ ഉപയോഗം കുറക്കാനും കറൻറ് ബിൽ കുത്തനെ കുറക്കാനും നമുക്ക് കഴിയും.
ആ മിക്സിയൊന്ന് ഒാഫാക്കോ...
എന്തിനും ഏതിനും എപ്പോഴും ചതക്കാനും അരക്കാനും പോേകണ്ട. ആവശ്യത്തിന് മാത്രം മിക്സി ഉപയോഗിക്കാം. ഉള്ളിയോ വെളുത്തുള്ളിയോ മുളകോ ചതച്ചെടുക്കാൻ അമ്മിക്കല്ലോ, ചെറിയ കൈക്കുഴയുള്ള കല്ലോ ഉപയോഗിക്കാം. ഒരുദിവസത്തേക്ക് ആവശ്യമുള്ള തേങ്ങയും മറ്റും അന്നുരാവിലെ തന്നെ മിക്സിയിൽ അരച്ച് ഫ്രിഡ്ജിൽ വെച്ചോളൂ. എപ്പോഴും അരക്കാൻ ഒാേടണ്ട. പണിയും കുറയും. മസാലക്കൂട്ടുകളോ, കുരുമുളകോ മറ്റോ ചതക്കാനുണ്ടെങ്കിൽ ഒരുമിച്ച് ചതച്ചെടുത്ത് വായു കടക്കാത്ത ഡപ്പിയിൽ അടച്ചുസൂക്ഷിക്കാം. മിക്സിയിൽ അരക്കുേമ്പാൾ ഇടക്കിടെ ഓഫ് ചെയ്യണം. വോൾട്ടേജ് കുറവുള്ളപ്പോൾ ഉപയോഗിക്കാൻ നിൽേക്കണ്ട.
(വെറ്റ് ഗ്രൈൻഡർ -അരിയും ഉഴുന്നും കുതിർത്ത ശേഷം ആട്ടാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ അരച്ചാൽ 15 ശതമാനം വൈദ്യുതി ലാഭിക്കാം.)
എപ്പോഴും ഫ്രിഡ്ജ് തുറക്കാൻ നിൽേക്കണ്ട
എപ്പോഴുമെപ്പോഴും പോയി ഫ്രിഡ്ജ് തുറക്കും. അതത്ര നല്ല ശീലമല്ല, കരൻറും തിന്നും റഫ്രിജറേറ്ററിൽനിന്ന് പുറത്തുവരുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പരിസ്ഥിതിക്കും ദോഷമാണെന്ന് അറിയാമല്ലോ. ഫ്രിഡ്ജ് ഇടക്കിടക്ക് വൃത്തിയാക്കുന്നതും നല്ലതാണ്. വൃത്തിയില്ലാത്ത റഫ്രിജറേറ്റർ നന്നായി കരൻറ് തിന്നും. സ്റ്റാർ ലേബൽ വഴി റഫ്രിജറേറ്ററിെൻറ ഉപയോഗം അറിയാൻ കഴിയും. സ്റ്റാർ അടയാളം കൂടുംതോറും വൈദ്യുതി ഉപയോഗം കുറയും. കൂടുതല്‍ സ്റ്റാര്‍ ഉള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതിന് വേണ്ടി ചെലവിടുന്ന അധികതുക തുടര്‍ന്ന് വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ ലാഭിക്കാം. റഫ്രിജറേറ്ററിൽ ആഹാരസാധനങ്ങൾ കുത്തിനിറച്ച് വെക്കുന്നത് വൈദ്യുതി ചെലവ് കൂട്ടും. ഫ്രീസറിൽ ഐസ് കൂടുതൽ കട്ടപിടിക്കുന്നതും ഊർജ നഷ്ടമുണ്ടാക്കും. വൈകീട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ റഫ്രിജറേറ്റർ അൽപസമയം ഓഫാക്കിവെച്ചാലും നോ പ്രോബ്ലം.
ഇടക്കിടക്ക് ഇത്തിരി ചൂടുവെള്ളം എടുക്കല്ലേ
ഇൻഡക്ഷൻ കുക്കറും കെറ്റിലും കാണുേമ്പാൾ ഇടക്കിടക്ക് ചൂടുവെള്ളവും കട്ടനും കുടിക്കാൻ തോന്നും. ഒാർക്കുക, വലിയ തോതിൽ വൈദ്യുതി തിന്നുന്ന ഒന്നാണ് കെറ്റിൽ. ഗ്രൈൻഡറും മോശമല്ല. ചൂടുവെള്ളവും കട്ടനുമുണ്ടാക്കി ഒരു ഫ്ലാസ്കിൽ സൂക്ഷിച്ചുവെക്കണം. ചൂടുപോകാതെ ഇടക്കിടക്ക് കുടിക്കാം. വൈദ്യുതിയും ലാഭിക്കാം. ഹീറ്ററും അങ്ങനെ തന്നെ. സ്ഥിരമായി ഹീറ്റർ ഒാൺ ചെയ്തിടുന്ന വീട്ടമ്മമാരുണ്ട്. പഴ്സ് കാലിയാവാൻ വേറെ ഒന്നും വേണ്ട.
100ൻെറ ബൾബ് മസ്റ്റാണോ... മാറ്റിക്കോ
മറ്റെല്ലാ മുറികളിലും ഫ്ലൂറസെൻറ് ബൾബുകൾ കത്തിനിൽക്കുേമ്പാൾ അടുക്കളയിൽ നൂറിെൻറ നുറുങ്ങുവെട്ടം മിന്നിനിൽക്കും. അടുക്കളയിലും ഒരു ട്യൂബ് ലൈറ്റോ, എൽ.ഇ.ഡിയോ വാങ്ങിയിടണേ. സീറോ വാട്ട് ബൾബ് ഒരു മാസം 11.52 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കും. എന്നാൽ മറ്റു ബൾബുകൾ ഒരു മാസം വരെ കത്തിച്ചിട്ടാൽ പോലും 0.36 യൂനിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കൂ.
നേരം നല്ല നേരം
അടുക്കള ഉപകരണങ്ങളുടെ ഉപയോഗത്തിനും നല്ല നേരമുണ്ട്. കഴിയുന്നതും വൈകീട്ട് ആറിനും 10നുമിടയിൽ കെറ്റിൽ, ഹീറ്റർ, ഗ്രൈൻഡർ, ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോേട്ടാർ എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വലിയ തോതിൽ ഉപയോഗം നടക്കുന്ന ഇൗ സമയം ഇവ പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി ബിൽ ഏറെ വർധിപ്പിക്കുമെന്ന് മാത്രമല്ല ഉപകരണങ്ങളുടെ ആയുസ്സിനെയും ബാധിക്കുമെന്ന് ഒാർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.