വൈദ്യുതി നിരക്ക് വർധനക്ക് നിലവിൽ തീരുമാനമില്ല -മന്ത്രി

പാലക്കാട്: വൈദ്യുതി നിരക്ക് വർധനക്ക് നിലവിൽ തീരുമാനമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി നിയന്ത്രണത്തിനും തീരുമാനമില്ല. ഡാമുകളിൽ ജലം കുറവാണ്. മഴ പെയ്തില്ലെങ്കിൽ പ്രതിസന്ധി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നാളെ വൈദ്യുതി ബോർഡ് യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്യും. കഴിഞ്ഞ തവണ 1000 കോടിയുടെ ഇലക്ട്രിസിറ്റി നമ്മൾ വിറ്റതാണ്. ഇത്തവണ ഡാമുകളിൽ വെള്ളമില്ല. ഇപ്പോൾ ഒരു ദിവസം 10 - 15 കോടിക്കാണ് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ക്ഷാമത്തെത്തുടർന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങുമ്പോൾ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞതിനാൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - currently no decision on electricity rate hike says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.