തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ചില തീവ്രവാദ സംഘടനകൾ മുതലെടുക്കാൻ ശ്രമിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ച് ഇരിപ്പിടവും ഹോസ്റ്റലും ഒരുക്കുന്നെന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ഇങ്ങനെ സർക്കാർ ആലോചന പോലും നടത്തിയിട്ടില്ല. ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ രൂപവത്കരിച്ച കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കോർ കമ്മിറ്റി എന്നിവയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ ലിംഗസമത്വം ഉൾപ്പെടെ പുരോഗമനപരമായ ആശയങ്ങളിൽനിന്ന് സർക്കാർ പിറകോട്ടുപോകില്ലെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.