തിരുവനന്തപുരം: കസ്റ്റംസ് നീക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ അറസ്റ്റിലേെക്കന്ന് സൂചന. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കർ ആശുപത്രി വിട്ടാൽ കസ്റ്റഡിയിലെടുത്തേക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റംസ് ഒരുങ്ങുെന്നന്ന അഭ്യൂഹങ്ങൾക്കിടെയാണ് വെള്ളിയാഴ്ച ശിവശങ്കർ ആശുപത്രിയിലായത്.
വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ശനിയാഴ്ച രാവിലെ ആൻജിയോഗ്രാം നടത്തിയെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. നെട്ടല്ലിന് വേദനയുണ്ടെന്ന് ശിവശങ്കർ പറഞ്ഞതിനെ തുടർന്ന് വിദഗ്ധ പരിശോധന വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിന് പിന്നാലെയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്. അങ്ങനെ ഉച്ചക്ക് രണ്ടരയോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ ശിവശങ്കറിെൻറ ചികിത്സക്കായി വിവിധ വിഭാഗം ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡും രൂപവത്കരിച്ചു.
സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കം കടത്തിയ കേസിൽ കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്വപ്നെക്കാപ്പം വിദേശയാത്ര നടത്തിയവരിൽ നിരവധി തവണ ശിവശങ്കറിെൻറ പേരും കെണ്ടത്തി. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപിെൻറ മൊഴിയിലും ശിവശങ്കറിനെതിരായ കാര്യങ്ങളുണ്ട്. ഇതെല്ലാം ചേർത്താണ് പുതിയ കേസ്. ചോദ്യംചെയ്യാനായി ശിവശങ്കറിനെ കസ്റ്റംസ് മുമ്പ് രണ്ട് തവണ വിളിെച്ചങ്കിലും ഹാജരാകാതെ ഒഴിഞ്ഞുമാറി.
ചൊവ്വാഴ്ച വിളിച്ചപ്പോൾ എത്താനാകില്ലെന്ന് പറഞ്ഞു. വെള്ളിയാഴ്ച വിളിച്ചപ്പോഴും ആരോഗ്യപ്രശ്നമുണ്ടെന്ന മറുപടിയാണ് നൽകിയത്. ആ സാഹചര്യത്തിലാണ് നേരിെട്ടത്തി കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. അപ്പോൾ കൈമാറിയ നോട്ടീസ് പരിശോധിച്ചപ്പോഴാണ് പുതിയ കേസാണെന്ന് ശിവശങ്കറിന് മനസ്സിലായത്.
തുടർന്ന് നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ചചെയ്തു. ചോദ്യംചെയ്യൽ നീട്ടിെവക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ആരാഞ്ഞെങ്കിലും കഴിയില്ലെന്നായിരുന്നു മറുപടി. കസ്റ്റംസ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.