രാമവർമപുരം പൊലീസ് അക്കാദമി കാമ്പസിൽ പാപ്പച്ചൻ പ്ലാവിൻ തൈ നടുന്നു

പാപ്പച്ചൻ പടിയിറങ്ങി; ഒാർമക്കായി പൊലീസ് അക്കാദമി കാമ്പസിൽ 36 പ്ലാവുകൾ വളരും

തൃശൂർ: കാൽപന്തുകളിയിലെ വിസ്മയ ചലനങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച സി.വി. പാപ്പച്ചൻ പൊലീസ് ജീവിതത്തിൽനിന്ന്​ വിരമിച്ചു. കേരളത്തി​െൻറ സുരക്ഷ സേനയെ വാർത്തെടുക്കുന്ന രാമവർമപുരം പൊലീസ് അക്കാദമി കാമ്പസിൽ തണലൊരുക്കാൻ 36 പ്ലാവിൻ തൈകൾ നട്ടാണ് പാപ്പച്ചൻ പടിയിറങ്ങിയത്.

പൊലീസിൽ പാപ്പച്ചൻ സേവനമനുഷ്ഠിച്ച 36 വർഷങ്ങളെ പ്രതീകമാക്കിയാണ് 36 തൈകൾ നട്ടത്. പാപ്പച്ച​െൻറ കളിക്കൂട്ടുകാരൻ കേച്ചേരിയിലെ 'ആയുർ ജാക്ക്' ഫാം ഉടമ വർഗീസ് തരകനാണ് വ്യത്യസ്ത ഇനം തൈകൾ സമ്മാനിച്ചത്. ഐ.എം. വിജയൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ സാക്ഷിയായി.

ഇന്ത്യൻ ഫുട്​ബാൾ ടീമി​െൻറ നായകനായിരുന്ന പാപ്പച്ചൻ കേരള പൊലീസ് ടീമി​െൻറയും കുന്തമുനയായിരുന്നു. 1986 മുതൽ 1996 വരെ സന്തോഫ് ട്രോഫിയിൽ കേരളത്തിനായി ബൂട്ട് കെട്ടി. 92ലും 93ലും കേരളത്തെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

നിരവധി തവണ രാജ്യത്തിനായി കുപ്പായമണിഞ്ഞ പാപ്പച്ചൻ നായകനായും തിളങ്ങി. എ.എസ്.ഐ ആയി പൊലീസിൽ ചേർന്ന് എസ്.പി റാങ്കിലാണ് വിരമിക്കുന്നത്. ഗോൾ കീപ്പർമാരെ പരിശീലിപ്പിക്കുന്ന അക്കാദമിയാണ് പാപ്പച്ച​െൻറ ഇനിയുള്ള ലക്ഷ്യം. ഒപ്പം ഇഷ്​ട വിനോദങ്ങളായ പാഞ്ചാരിമേളത്തിലെയും സാക്സോഫോൺ വാദനത്തിലെയും തുടർ പരിശീലനവും. 

Tags:    
News Summary - cv Pappachan steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.