കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതിയായ ജോളിക്ക് കൊലപാതകം നടത്താനുള്ള പൊട്ടാസ്യം സയനൈഡ് അവർ വർഷങ്ങളോളം ജോലിചെയ്തെന്ന് അവകാശപ്പെടുന്ന ചാത്തമംഗലം എൻ.െഎ.ടി കാമ്പസിൽനിന്ന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ശക്തമാക്കി. എൻ.െഎ.ടി കാമ്പസിലെ കെമിക്കൽ ലബോറട്ടറിയിൽ സയനൈഡോ വിഷാംശമുള്ള മറ്റു രാസവസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോ എന്നും അേന്വഷണ സംഘം പരിശോധിക്കുന്നുണ്ട്. എൻ.െഎ.ടിയുടെ തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി ലൈബ്രറിയിൽ എത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ അവിടെ ആരോടൊക്കെ ഇടപഴകി എന്നതു കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു.
2006 മുതൽ എൻ.െഎ.ടിയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ജോളി കേസ് അന്വേഷണം ആരംഭിച്ചതുമുതൽ ‘എൻ.െഎ.ടി ജോലി’ അവസാനിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മരിച്ച റോയിയുടെ സഹോദരൻ റോജോ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ വീട്ടിലെത്തി ചോദ്യംചെയ്തപ്പോൾ എൻ.െഎ.ടിയിൽ ജോലിയില്ലെന്ന് ജോളി പറഞ്ഞിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ബ്യൂട്ടിപാർലർ ജോലി പുറത്തുവന്നത്. എൻ.െഎ.ടി കാമ്പസിൽനിന്ന് പരമാവധി സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ലഭ്യമാക്കാനും ശ്രമമുണ്ട്.
ആരാണീ ‘എൻ.െഎ.ടി മാഡം’?
കോഴിക്കോട്: ജോളി മിക്കപ്പോഴും എൻ.െഎ.ടിയിലേക്കെന്നു പറഞ്ഞ് വിളിച്ച ‘മാഡം’ ആരാണെന്നറിയാൻ ക്രൈംബ്രാഞ്ചിെൻറ ശ്രമം. ജോളിയുടെ അമിത ഫോൺവിളി ശ്രദ്ധയിൽപെട്ടപ്പോൾ, അതേക്കുറിച്ച് ഭർത്താവ് ഷാജു ചോദിച്ചപ്പോഴാണ് അവർ എൻ.െഎ.ടിയിലെ മാഡത്തെയാണ് വിളിച്ചതെന്ന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഷാജു ഇക്കാര്യം പറഞ്ഞിരുന്നു. ഇതോടെ എൻ.െഎ.ടി കാമ്പസിനകത്ത് ഉന്നതരുമായി ജോളിക്ക് ദൃഢമായ ബന്ധമുണ്ടെന്ന് വ്യക്തമായി. േജാളി എത്തിയെന്ന് വ്യക്തമായ ലൈബ്രറി കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്.
എല്ലാ മരണങ്ങൾക്കു പിന്നിലും സയനൈഡോ?
കോഴിക്കോട്: ഒരു പ്രാവശ്യം മാത്രമേ താൻ ജോളിക്ക് സയനൈഡ് കൈമാറിയിട്ടുള്ളൂ എന്ന അറസ്റ്റിലായ മാത്യുവിെൻറ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ കുഴക്കുന്നു. മറ്റു മരണങ്ങളിൽ ജോളി ഉപയോഗിച്ചത് സയനൈഡ് അല്ലാത്ത മാരക വിഷമാകാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മരണകാരണമാകാവുന്ന മറ്റു രാസവസ്തുക്കൾ എന്തെല്ലാമാണെന്നും അവ ലഭിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.
സിലിയുടെ മരണം നടക്കുേമ്പാൾ അറസ്റ്റിലായ മാത്യുവും ജോളിയും തമ്മിലെ ബന്ധം ഉലഞ്ഞിരുന്നതായി സൂചനയുണ്ട്. ഇൗ സാഹചര്യത്തിൽ ജോളിക്ക് സയനൈഡ് എവിടെനിന്ന് ലഭിച്ചു എന്നത് കണ്ടെത്താനാണ് അന്വേഷണ സംഘത്തിെൻറ ശ്രമം. സയനൈഡ് അല്ലാത്ത രാസവസ്തുവിെൻറ സാന്നിധ്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഇടയാകുന്നത് ഇൗ സാഹചര്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.