തൃശൂർ: വിജിലൻസ് കോടതിയിൽനിന്ന് രൂക്ഷ വിമർശനം വന്നതോടെ നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി ൈകയേറ്റ കേസിൽ വിജിലൻസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കോടതി വിമർശനം ഉണ്ടായത്. ഉച്ച കഴിഞ്ഞതോടെ എഫ്.െഎ.ആറുമായി വിജിലൻസ് ഡിവൈ.എസ്.പി കെ.പി. ജോസ് കോടതിയിലെത്തി. എഫ്.െഎ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പരാതിയിലെ ഉള്ളടക്കത്തിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡി സിനിമാസ് തിയറ്റർ നിർമിക്കാൻ ഭൂമി ൈകയേറിയെന്ന പരാതിയിൽ കോടതി ഉത്തരവു പ്രകാരം നടത്തിയ ത്വരിതാന്വേഷണ റിപ്പോർട്ടിൽ ഭൂമി കൈയേറ്റമോ അനധികൃത നിർമാണമോ നടന്നിട്ടില്ലെന്ന് വിജിലൻസ് ബോധിപ്പിച്ചിരുന്നു. മാർച്ച് 15ന് ഇൗ റിപ്പോർട്ട് തള്ളി ദിലീപിനും തൃശൂർ മുൻ കലക്ടർ എം.എസ്. ജയക്കുമെതിരെ ഒരാഴ്ചക്കകം കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
രണ്ടാഴ്ച പിന്നിട്ടിട്ടും കേസെടുത്തിട്ടില്ലെന്ന് കാണിച്ച് ഹരജിക്കാരനായ പി.ഡി. ജോസഫ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് തിങ്കളാഴ്ച രാവിലെ കോടതി വിജിലൻസിനെ വിമർശിച്ചത്. ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞിരുന്നു. വിജിലൻസിന് വേണ്ടി ഹാജരായ അഡീഷനൽ ലീഗൽ അഡ്വൈസർ എ. മുരളീകൃഷ്ണനോടും കോടതിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരോടും കടുത്ത ഭാഷയിലാണ് കോടതി വീഴ്ച ചൂണ്ടിക്കാട്ടിയത്. 15നാണ് കോടതി ഉത്തരവിട്ടതെങ്കിലും ഓഫിസിൽ ഉത്തരവ് ലഭിച്ചത് കഴിഞ്ഞ ആഴ്ചയാെണന്ന് ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ അവധി ദിവസങ്ങൾ വന്നു. വിജിലൻസ് വൈകിപ്പിച്ചിട്ടില്ലെന്നും ശനിയാഴ്ച കേസെടുത്തിരുന്നുവെന്നും ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.