തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ വർധനവ്. മൂന്ന് ശതമാനം കൂടി ഡി.എ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡി.എ 15 ശതമാനമായി. ഏപ്രിലിലെ ശമ്പളത്തോടൊപ്പം കുടിശ്ശിക ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.
പി.എഫിൽ ലയിപ്പിച്ച ഡി.എ കുടിശ്ശികയുടെ പകുതി പിൻവലിക്കാൻ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. 2021 ഫെബ്രുവരിയിലാണ് സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായി കിടന്ന ഡി.എയിൽ നാല് ഗഡു അനുവദിച്ചത്.
2019 ജനുവരി മുതൽ മൂന്ന് ശതമാനവും ജൂലൈ മുതൽ അഞ്ച് ശതമാനവും 2020 ജനുവരി മുതൽ നാല് ശതമാനവും ജൂലൈ മുതൽ നാല് ശതമാനവും ആയിരുന്നു ഡി.എ വർധന. എന്നാൽ, ഈ തുക പണമായി നൽകിയില്ല. പകരം പി.എഫിൽ ലയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.