കൊടുങ്ങല്ലൂർ: 40 അടി വലുപ്പത്തില്‍ കാപ്പിക്കുരുകൊണ്ട് കലാഭവന്‍ മണിയുടെ ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്. വയനാട്ടിലെ കൊളഗപ്പാറയില്‍ എം.കെ. ജിനചന്ദ്രെൻറ വിജയ എസ്റ്റേറ്റിലുള്ള കാപ്പിക്കുരു ഉണക്കാനിടുന്ന കളത്തിലാണ് കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഇത്രയും വലിയ ചിത്രം തീര്‍ത്തത്.
മാര്‍ച്ച് ആറിനാണ് മണിയുടെ അഞ്ചാം ചരമവാര്‍ഷികം. നിരവധി മീഡിയങ്ങളില്‍ ചിത്രം വരക്കുന്ന ഡാവിഞ്ചി സുരേഷിെൻറ അറുപത്തിഎട്ടാമത്തെ മീഡിയമാണ് കാപ്പിക്കുരു.
സുരേഷിെൻറ പ്രിയ സുഹൃത്ത് നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയനായ ജാഫര്‍ ഇല്ലത്തിെൻറ മണിയേടുള്ള ആരാധനയുടെ സമര്‍പ്പണമാണ് ഈ കാപ്പിക്കുരു ചിത്രം. ജാഫര്‍ ഇല്ലത്തും കാമറാമാന് സിംബാദും വിഷ്ണുവുമാണ് സഹായികൾ.
കാപ്പിക്കുരു ഉണക്കാനിടുന്ന വലിയ കളങ്ങളുടെ നടുവില്‍ 40 അടി വലുപ്പമുള്ള വെള്ളത്തുണിയുടെ മുകളിലാണ് കാപ്പിക്കുരുകൊണ്ട് ചിത്രം വരച്ചത്. പൊരിവെയിലത്ത് എട്ടുമണിക്കൂറെടുത്താണ് ചിത്രം തീര്‍ത്തതെന്ന് സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.