കൊടുങ്ങല്ലൂർ: ബേക്കറി ഉൽപ്പന്നങ്ങൾ കൊണ്ടൊരു ഭീമൻ തെയ്യം. കൊടുങ്ങല്ലൂരിൻ്റെ ചിത്രകലാ പ്രതിഭ ഡാവിഞ്ചി സുരേഷിൻ്റെ പുതിയ സൃഷ്ടിയാണ് ബേക്കറി ബിസ്ക്കറ്റിൽ തീർത്ത തെയ്യം. തെയ്യത്തിന്‍റെ മുഖരൂപം അത്യന്തം മികവോടെയാണ് ഈ കലാകാരൻ തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്ത മീ ഡിയകളിൽ ചിത്രങ്ങളൊരുക്കുന്ന സുരേഷിൻ്റ പ്രയാണത്തിനിടയിൽ തെയ്യത്തിൻ്റെ നാടായ കണ്ണൂരാണ് പുതിയ സൃഷ്ടി പിറന്നത്.
കണ്ണൂർ നഗരമധ്യത്തിലുള്ള ബേക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിന്‍റെ ആവശ്യപ്രകാരം കണ്ണൂരില്‍ എത്തിയ ഡാവിഞ്ചി സുരേഷ് 15 മണിക്കൂര്‍ സമയമെടുത്താണ് വലിയ ചിത്രം തീര്‍ത്തത് . ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ചു ബിസ്ക്കറ്റുകള്‍ നിരത്തി വെച്ചും അടുക്കി വെച്ചും ആണ് ചിത്രം തയ്യാറാക്കിയത്.
വിവിധ നിറങ്ങളിലും വിവിധ വലുപ്പത്തിലും ഉള്ള ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളും , മറ്റു ബേക്കറി ഉൽപ്പന്നങ്ങളും ഇതിനായി ഉപയോഗിച്ചു. ക്യാമറാമെന്‍ സിംബാദ്, ഫെബി , കണ്ണൂരിലെ കലാകാരന്മാരായ ഷൈജു കെ മാലൂര്‍, ഗോകുലം രതീഷ്, ബേക് സ്റ്റോറി പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.