‘പരസ്യ’മായി പൊള്ളി സി.പി.എം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ട്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ലാ​പ്പി​ൽ സി.​പി.​എ​മ്മി​ന്‍റെ പ​ത്ര​പ​ര​സ്യം തി​രി​ഞ്ഞു​കൊ​ത്തി. പ​ര​സ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം വ്യാ​പ​ക​മാ​യി വി​മ​ർ​ശി​ക്ക​​പ്പെ​ട്ട​തി​ന്​ പി​ന്നാ​ലെ, സ​മ​സ്ത നേ​തൃ​ത്വം ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്ത​തോ​ടെ പ​ത്ര​പ​ര​സ്യം പാ​ർ​ട്ടി ആ​ഗ്ര​ഹി​ച്ച​തി​ന്​ വി​പ​രീ​ത​ഫ​ല​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്.

സ​മ​സ്​​ത എ.​പി വി​ഭാ​ഗ​ത്തി​ന്‍റെ ‘സി​റാ​ജ്’, സ​മ​സ്ത ഇ.​കെ വി​ഭാ​ഗ​ത്തി​ന്‍റെ ‘സു​പ്ര​ഭാ​തം’ പ​ത്ര​ങ്ങ​ളു​ടെ മു​ൻ​പേ​ജി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി​യു​ടെ പ​ര​സ്യം ​ചൊ​വ്വാ​ഴ്ച ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ വാ​ർ​ത്ത​യെ​ന്ന്​ തോ​ന്നും​വി​ധം വി​ന്യ​സി​ച്ച പ​ര​സ്യ​ത്തി​ലെ ഉ​ള്ള​ട​ക്ക​വും അ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത പ​ത്ര​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന​തും സി.​പി.​എ​മ്മി​ന്‍റെ ഉ​ള്ളി​ലി​രു​പ്പ്​ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്.

കോ​ൺ​ഗ്ര​സി​ലെ​ത്തി​യ സ​ന്ദീ​പ്​ വാ​ര്യ​രു​ടെ സം​ഘ്​​പ​രി​വാ​ർ കാ​ല​ത്തെ തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളും ചി​ത്ര​വും ചേ​ർ​ത്തു​ള്ള​താ​ണ്​ പ​ര​സ്യം. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന്​ സി.​പി.​എം ഇ​ത്ത​ര​മൊ​ന്ന്​ ത​യാ​റാ​ക്കി​യ​ത്​ സ​ന്ദീ​പി​നെ സ്വീ​ക​രി​ച്ച കോ​ൺ​​ഗ്ര​സി​നെ​തി​രെ മു​സ്​​ലിം വോ​ട്ട​ർ​മാ​രു​ടെ വി​കാ​രം ഇ​ള​ക്കി​വി​ടാ​നാ​ണ്.

പ​ര​സ്യം അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ സം​ഭ​വി​ച്ച​ത്​ മ​റി​ച്ചാ​ണ്. മു​സ്​​ലിം വോ​ട്ടി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നാ​ണ്​ പൊ​തു​വി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന സി.​പി.​എം പ​ര​സ്യം മു​സ്​​ലിം വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​നി​ട​യാ​ക്കി​യേ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ട്ടു. മു​സ്​​ലിം വോ​ട്ടു​ക​ൾ ഭി​ന്നി​ച്ചാ​ൽ ബി.​ജെ.​പി​ക്കാ​ണ്​ നേ​ട്ട​മെ​ന്നി​രി​ക്കെ, സി.​പി.​എ​മ്മി​ന്‍റെ യ​ഥാ​ർ​ഥ ല​ക്ഷ്യ​മെ​ന്ന ചോ​ദ്യ​വും പൊ​തു ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു.

സ​ന്ദീ​പി​ന്‍റെ സം​ഘ്​​പ​രി​വാ​ർ ബ​ന്ധ​ത്തേ​ക്കാ​ൾ, അ​തി​​ന്‍റെ പേ​രി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി മു​സ്​​ലിം വോ​ട്ട്​ ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​​ത്തോ​ടു​ള്ള അ​മ​ർ​ഷ​മാ​ണു​യ​ർ​ന്ന​ത്. ‘സു​പ്ര​ഭാ​തം’ പ​ര​സ്യം ത​ള്ളി സ​മ​സ്ത നേ​തൃ​ത്വം രം​ഗ​ത്തു​വ​ന്ന​ത്​ അ​​തു​കൊ​ണ്ടാ​ണ്. സി.​പി.​എം ആ​ഗ്ര​ഹി​ച്ച​തി​ന്​ എ​തി​ർ​ദി​ശ​യി​ൽ മു​സ്​​ലിം വോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്​ പ​ത്ര​പ​ര​സ്യം സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ്​ വോ​ട്ടെ​ടു​പ്പ്​ ത​​ലേ​ദി​ന​ത്തി​ന്‍റെ നി​ല. സ​ന്ദീ​പി​നെ പോ​ലു​ള്ള​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ഹി​ന്ദു​ത്വ ആ​ഭി​മു​ഖ്യം ഉ​യ​ർ​ത്തി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ന്ന്​ സി.​പി.​എം വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ന്നാ​ൽ, അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട്​ പ​ര​സ്യം മ​റ്റ്​ മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ളി​ൽ ന​ൽ​കി​യി​ല്ല, സ്വ​ന്തം പാ​ർ​ട്ടി പ​ത്ര​ത്തി​ൽ പോ​ലും വ​ന്നി​ല്ല എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ സി.​പി.​എ​മ്മി​ന്​ തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യി​ല്ല. ഇ​വ​യെ​ല്ലാം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സും മു​സ്​​ലിം ലീ​ഗും ​സി.​പി.​എ​മ്മി​നെ ചൊ​വ്വാ​ഴ്ച ക​ട​ന്നാ​ക്ര​മി​ച്ച​ത്. ഷാ​ഫി പ​റ​മ്പി​ലെ​തി​രെ വ​ട​ക​ര​യി​ൽ ബൂ​മ​റാം​ഗാ​യ മാ​റി​യ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട്​ വി​വാ​ദം പ​ത്ര​പ​ര​സ്യ വി​വാ​ദ​വും ചേ​ർ​ത്തു​പ​റ​യാ​നും പ്ര​തി​പ​ക്ഷ​ത്തി​ന്​ അ​വ​സ​ര​മാ​യി.

Tags:    
News Summary - Suprabhaatham issue create CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.