കാഞ്ഞിരപ്പള്ളി: കങ്ങഴ മുസ്‌ലിം ജമാഅത്തിെൻറ പരിധിയിലെ ഇടയിരിക്കപ്പുഴ മസ്ജിദിനും ചാരംപറമ്പ് മസ്ജിദിനും നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തിൽ ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി അപലപിച്ചു. മസ്ജിദുകൾക്കുനേരെ നടത്തിയ അക്രമം ഒരുനിലക്കും നീതീകരിക്കാനാവില്ല.
അധികാരികൾ ഉടൻതന്നെ പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡൻറ് ഇ.എ. അബ്ദുന്നാസർ മൗലവി അൽ കൗസരി ആവശ്യപ്പെട്ടു.ജില്ല സെക്രട്ടറി പി.എസ്. നാസിറുദ്ദീൻ മൗലവി പാറത്തോട്, ലജ്നത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് െക.എ. ഹബീബ് മുഹമ്മദ് മൗലവി, സെക്രട്ടറി വി.എ. സഫറുല്ല മൗലവി, താഹാ മൗലവി എരുമേലി, കങ്ങഴ ചീഫ് ഇമാം ഷഫീഖ് മാന്നാനി, വായ്പൂര് മേഖല പ്രസിഡൻറ് അബ്ദുൽ റസാഖ് മൗലവി എന്നിവർ സ്ഥലം സന്ദർശിച്ചു.
അബ്ദുൽ ജലീൽ മൗലവി, ഹബീബുല്ല മൗലവി, ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് റാഫി, നാസർ കങ്ങഴ, നിയാസ് വടക്കേൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.