തിരുവനന്തപുരം: ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം... എന്ന ഗാനം നിയമസഭയിൽ പാടി ദലീമ ജോജോ. ഗാനം കേട്ടതോടെ പി.ടി. തോമസിന്റെ ഓർമയിൽ സഭക്കകത്തിരുന്ന് വിതുമ്പി ഉമ തോമസ്.
ധനാഭ്യർഥന ചർച്ചയിൽ ഗാനം ആലപിച്ചുകൊണ്ടായിരുന്നു ദലീമ സംസാരം ആരംഭിച്ചത്. ഗാനം കേട്ടതോടെ ഉമ തോമസിന്റെ കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ തുടച്ച് ഉമ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് സഭയുടെ പ്രവേശന കവാടത്തോട് ചേർന്ന സീറ്റിൽ പോയിരുന്നു. ഇത് കണ്ട് ടി. സിദ്ധീഖ് ഉൾപ്പെടെ കോൺഗ്രസ് അംഗങ്ങൾ ഉമയുടെ അടുത്തെത്തി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
പി.ടി. തോമസിന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മുഴങ്ങിയ ഗാനം കൂടിയായിരുന്നു വയലാറിന്റെ ഈ മനോഹര രചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.