ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി ദലിത് പിന്നോക്ക ന്യൂനപക്ഷത്തിന്റെ കൂട്ടായ്മ -ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി ദലിത് പിന്നോക്ക ന്യൂനപക്ഷത്തിന്റെ കൂട്ടായ്മയാണെന്ന് ഇ.ടി. മുഹമ്മദ്‌ ബഷീർ എംപി. ഡൽഹിയിൽ നടന്ന ഇന്ത്യൻ മുസ്‌ലിംസ് ഫോർ സിവിൽ റൈറ്റിന്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ജനവിഭാഗവും തങ്ങളുടെ അവകാശങ്ങൾ ചോദിക്കുമ്പോൾ അത് മുസ്‌ലിംകളാണെങ്കിൽ സാമുദായിക പ്രീണനമായി മാറുമെന്ന് വ്യാഖ്യാനിക്കുന്ന ചിലർ രംഗത്തുണ്ട്. അത് പ്രീണനമല്ല ഭരണഘടനാപരമായ അവകാശമാണ്.

സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സജീവമായി ഉണ്ടാകണം. സ്വന്തം വോട്ടിന്റെ വില മനസ്സിലാക്കാതെ മറ്റുള്ളവർക്ക് വോട്ട് വീതിച്ചു കൊടുത്ത് സങ്കടപ്പെടുന്ന സമീപനമല്ല വേണ്ടത്. അർഹതപ്പെട്ടത് വാങ്ങുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dalit Backward Minority Coalition is the Future of Indian Politics says ET Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.