ശാസ്താംകോട്ട: കഴിഞ്ഞ ചൊവ്വാഴ്ച നിര്യാതയായ മാർത്തോമ സഭ വിശ്വാസിയായ ദലിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. മാർ ത്തോമ സഭയുടെ നിയന്ത്രണത്തിലുള്ള തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ പള്ളി ഭരണസമി തി കടുംപിടുത്തം തുടരുന്നതിനാൽ കുന്നത്തൂർ കൊല്ലറയിൽ പത്രോസിെൻറ ഭാര്യ അന്നമ്മ(75)യു ടെ മൃതദേഹം ആറാംദിവസവും ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക ്കുകയാണ്.
തുരുത്തിക്കരയിൽ തന്നെയുള്ള മാർത്തോമ സഭയുടെ യെരുശലേം മാർത്തോമ പള്ളി ഇടവകാംഗം ആണ് അന്നമ്മ. ഈ രണ്ട് ദേവാലയങ്ങളിലെയും പുരോഹിതൻ ഒരാളാണ്. ഇമ്മാനുവേൽ ചർച്ച് ഇടവക സഭയിലെ സവർണ വിഭാഗങ്ങളുടേതും യെരുശലേം ഇടവക പൂർണമായും ദലിത് ക്രൈസ്തവർ ഉൾക്കൊള്ളുന്നതുമാണ്.
2014ൽ കലക്ടർ യെരുശലേം ഇടവകയുടെ സെമിത്തേരിയിൽ മൃതദേഹം അടക്കുന്നത് തടഞ്ഞിരുന്നു. മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുംവരെയാണ് അനുമതി നിഷേധിച്ചത്. ചുറ്റുമതിൽ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകെൻറ പരാതിയിൽ സിവിൽ കോടതിയുടെ നിരോധന ഉത്തരവ് വന്നു. ഇതിനുശേഷം യെരുശലേം ഇടവകക്കാരുടെ മൃതദേഹങ്ങൾ ഇമ്മാനുവേൽ ഇടവക സെമിത്തേരിയിൽ അടക്കംചെയ്ത് വരികയായിരുന്നു. എന്നാൽ ഇത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഇമ്മാനുവേൽ പള്ളി അധികൃതർ.
ദലിത് ജനവിഭാഗങ്ങൾക്ക് സ്വാധീനമുള്ള കുന്നത്തൂരിൽ പ്രശ്നം വൈകാരികതലത്തിലേക്ക് മാറിയിട്ടുണ്ട്. സവർണ താൽപര്യങ്ങൾക്ക് മുന്നിൽ ഭരണകൂടം നിർവികാരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ദലിത് സംഘടനകളുടെ വിമർശം. വിഷയത്തിൽ അവർ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. ദലിത് വയോധികയുടെ മൃതദേഹത്തോടുള്ള അനാദരവ് അംഗീകരിക്കാനാവില്ലെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. ഇതിന് കൂട്ടുനിൽക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അന്നമ്മയുടെ വീട് സന്ദർശിച്ചു. അന്നമ്മയുടെ വീട് സന്ദർശിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എ തിങ്കളാഴ്ച വൈകീട്ട് ശാസ്താംകോട്ടയിൽ സർവകക്ഷിയോഗം വിളിക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.