തിരുവനന്തപുരം/തൃശ്ശൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടം തുടരുന്നു. കനത്ത മഴയിൽ തൃശ്ശൂർ നഗരത്തിൽ വൻ മരം കടപുഴകി വീണു. ഇന്ന് രാവിലെ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു മരം കടപുഴകി വീണത്. മണ്ണുത്തിയില്‍ നിന്നും തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്.
റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. പ്രദേശത്തെ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാസേന യൂനിറ്റ് മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ മരക്കൊമ്പ് പൊട്ടിവീണു. മരക്കൊമ്പ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിക്കുകയായിരുന്നു. ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന യൂനിറ്റ് എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി.
കനത്ത മഴയിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ മതിലിടിഞ്ഞു.
അതേസമയം, വെള്ളിയാഴ്ച വടക്കൻ കേരളത്തിൽ മഴകുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. പത്തനംതിട്ട, കോട്ടയം ഇടുക്കി, ജില്ലകൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങളാണ് സംസ്ഥാനത്ത് കനത്ത മഴക്ക് കാരണം. കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നും കോഴിക്കോട്ട് രണ്ടും, കോട്ടയം, മലപ്പുറം ജില്ലകളിൽ ഓരോ ക്യാമ്പുമാണ് തുറന്നത്. 32 കുടുംബങ്ങളിലെ 102 പേരെ പാർപ്പിച്ചു.
തിരുവനന്തപുരം: മഴയെ തുടര്‍ന്ന് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. ഫോൺ നമ്പർ: 0471-2317214.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.