തൃശൂർ: സർക്കാർ വിദഗ്ധ സമിതിയും മോശമെന്ന് കണ്ടെത്തിയതോടെ റേഷൻ ഭക്ഷ്യസാധനങ്ങൾ ബുധനാഴ്ച മുതൽ ശുചീകരിക്കാൻ തുടങ്ങും. ഒമ്പതുമാസമായി ഗോഡൗണുകളിൽ കിടക്കുന്നവയാണ് ശുചീകരിക്കുന്നത്. നെടുമങ്ങാട് താലൂക്കിലെ ഗോഡൗണിൽ സൂക്ഷിച്ച 56ൽ 40 ലോഡ് ശുചീകരിച്ചാണ് തുടക്കം കുറിക്കുക. കിലോക്ക് 6.5 രൂപ നിരക്കിൽ രണ്ട് എംപാനൽ മില്ലുകാർക്കാണ് ശുചീകരണ കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സൂക്ഷിച്ചവയിൽ 2480 മെട്രിക് ടൺ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി കണ്ടെത്തിയിരുന്നു.
ഇതിൽ 155 ലോഡ് അരിയും 55 ലോഡ് ഗോതമ്പുമടക്കം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ഇൗ വർഷം ആദ്യമാണ് സിവിൽ സപ്ലൈസ് കോർപേറഷൻ റിപ്പോർട്ട് നൽകിയിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷെൻറ ക്വാളിറ്റി കൺട്രോളർമാർ പരിശോധിച്ച് മോശമെന്ന് ഉറപ്പാക്കിയവയായിരുന്നു ഇവ. എന്നാൽ, സർക്കാറിെൻറ വിദഗ്ധ സമിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് വകുപ്പ് നൽകിയ വിചിത്ര മറുപടി. ഇതോടെ വീണ്ടും നടപടി നീണ്ടു.
എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് പരിശോധന പൂർത്തിയാക്കിയ സമിതി ക്വാളിറ്റി കൺട്രോളർമാർ കണ്ടെത്തിയ കാര്യങ്ങൾ ശരിവെച്ചു. ഇതനുസരിച്ച് 156 ലോഡ് സംസ്കരിച്ച് ഉപയോഗിക്കാനും 69 ലോഡ് കാലിത്തീറ്റ കമ്പനിക്ക് നൽകാനും 12 ലോഡ് വ്യാവസായിക ആവശ്യങ്ങൾക്ക് നൽകാനും ധാരണയായി. കൂടാതെ 11 ലോഡ് ഉപയോഗിക്കാനാവാത്ത വിധം തീർത്തും മോശമാെണന്നും കണ്ടെത്തി.
എഫ്.സി.ഐകളിൽനിന്നുള്ള മോശം അരിയാണ് ഇതിലധികവുമെന്നാണ് കണ്ടെത്തൽ. മില്ലുകളിൽനിന്നുള്ള മോശം മട്ടയുമുണ്ട്. ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണ് നശിക്കാൻ കാരണമെന്നും സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന ഗോഡൗണുകൾ മാറ്റം വരുത്താതെ വാടകക്ക് എടുത്തതാണ് സ്ഥിതി ഇത്തരത്തിലാക്കിയതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.