ചെറുവത്തൂർ: നൃത്തത്തിന് ജീവിതം സമർപ്പിച്ച് എണ്ണമറ്റ ശിഷ്യ സമ്പത്തിനുടമകളായ നൃത്താധ്യാപകർ കോവിഡ് പരീക്ഷണത്തിൽ അച്ചാർ വിൽപനക്കാരായി. തൃക്കരിപ്പൂർ വൈക്കത്തെ ഷിജിത്തും രതീഷ് കാടങ്കോടുമാണ് കോവിഡിനു മുന്നിൽ അതിജീവനത്തിെൻറ പുതിയ വഴികൾ തേടിയത്.
കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ ചില രുചിക്കൂട്ടുകളുടെ പിൻബലത്തിൽ ഷിജിത്ത് ആരംഭിച്ച അച്ചാർ നിർമാണത്തിൽ രതീഷും കയ്മെയ് മറന്ന് ഒത്തുചേർന്നപ്പോൾ 'ഉഷാർ അച്ചാർ' യാഥാർഥ്യമായി.
അറിയപ്പെടുന്ന നൃത്ത പരിശീലകരാണ് രണ്ടുപേരും. പിഞ്ചുകുട്ടികൾ മുതൽ വീട്ടമ്മമാർവരെ നീളുന്ന അസംഖ്യം ശിഷ്യഗണങ്ങളുള്ള ഇവർ അച്ചാറുമായി എത്തുന്നതും ഇവർക്കു മുന്നിലേക്കുതന്നെ. കലോത്സവങ്ങളും സ്കൂൾ വാർഷികങ്ങളുമായി നിന്നു തിരിയാൻ സമയമില്ലാത്ത ഈ നൃത്താധ്യാപകർക്ക് സങ്കടം തങ്ങളെപ്പോലെ കലയെ ആശ്രയിച്ച് ഉപജീവനം തേടുന്ന നൂറുകണക്കിന് കലാകാരന്മാരെ ഓർത്താണ്.
പഴയ സ്ഥിതി പ്രാപിക്കുംവരെ സർക്കാർ തലത്തിൽ കലാകാരന്മാർക്ക് ധനസഹായം ലഭ്യമാക്കണമെന്നു മാത്രമാണ് ഇവരുടെ മുറവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.