എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹുവിൽനിന്ന് അവതരിക്കപ്പെട്ടതാണ്. എല്ലാ നബിമാരും അവെൻറ ദാസന്മാരാണ്. മോശ എന്ന മൂസാനബിയും യേശു എന്ന ഈസാനബിയും ഡേവിഡ് എന്ന ദാവൂദ് നബിയും അഹ്മദ് എന്ന മുഹമ്മദ് നബിയും വേദഗ്രന്ഥങ്ങളെ സ്വീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സത്യദൂതന്മാരാണ്. എല്ലാ മതത്തിെൻറയും ആദിമത സിദ്ധാന്തം ഒന്നുതന്നെയെന്നത് ഇസ്ലാം വിശ്വാസത്തിെൻറ കാതലായ ഭാഗമാകുന്നു.
വേദഗ്രന്ഥങ്ങൾ നാലും (തൗറാത്ത്, സബൂർ, ഇൻജീൽ, ഖുർആൻ) ഒരു കാലഘട്ടത്തിൽതന്നെ അവതരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമുണ്ട്. നാലു വേദഗ്രന്ഥങ്ങൾക്ക് നാലു കാലഘട്ടങ്ങളെയാണ് അല്ലാഹു തെരഞ്ഞെടുത്തത്. നാലിനും കാലഘട്ടങ്ങൾക്ക് അനുയോജ്യമായി നാലു പ്രവാചകന്മാരെയും സന്ദേശവാഹകരായി അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചു.
ശിലായുഗവും ഇരുമ്പുയുഗവും കപ്പൽ നിർമാണം പഠിപ്പിച്ച നോഹാ എന്ന നൂഹ് നബിയുടെ കാലവും പിന്നിട്ട്, സംസ്കാരത്തിെൻറ വെള്ളിവെളിച്ചം വീശിത്തുടങ്ങിയ കാലത്താണ് അബ്രഹാം എന്ന ഇബ്രാഹീം നബി ഭൂജാതനായത്. അവിടം മുതൽ ഒരു നൂതനയുഗത്തിെൻറ സാംസ്കാരികമായ മുന്നേറ്റമാണ് മനുഷ്യവംശത്തിന് വന്നുകിട്ടിയത്.
ആ കാലത്താണ് പിൽക്കാലത്ത് ലോകത്ത് അവതരിക്കപ്പെടാനായി കാത്തുസൂക്ഷിക്കപ്പെട്ടിരുന്ന നാലു വേദഗ്രന്ഥങ്ങളുടെയും പൂർവ പിതാക്കന്മാരായ രണ്ടു സഹോദരന്മാർ ഇബ്രാഹീം നബിയുടെ പുത്രന്മാരായി ജനിച്ചത്. ഇളയ മകൻ ഐസക് എന്ന ഇസ്ഹാഖ് നബിയുടെ സന്താനപരമ്പര സിറിയ, ഫലസ്തീൻ, ഈജിപ്ത്, ഗ്രീസ് നാടുകളിലൂടെ വളർന്നു പന്തലിച്ച് സീനാ പർവതനിരകളും മരുഭൂമികളും കീഴടക്കിയ കാലത്താണ് തൗറാത്ത് എന്ന വേദഗ്രന്ഥം (പഴയവേദം –Old Testament) ൈകയിൽ വാങ്ങിയ മോശ എന്ന മൂസാനബി കടന്നുവന്നത്. അഞ്ചു നൂറ്റാണ്ട് പിന്നിട്ടപ്പോൾ അതേ പരമ്പരയിൽ രണ്ടാം വേദഗ്രന്ഥത്തിെൻറ സന്ദേശവാഹകനായി ഗ്രീക് ഭാഷക്കാരനായി ഗ്രീസിൽ ജനിച്ചുവളർന്ന ദാവൂദ് നബിയും പിന്നെയും അഞ്ചു നൂറ്റാണ്ട് പിന്നിട്ടപ്പോൾ അതേപരമ്പരയിൽ സിറിയക് ഭാഷയിൽ മൂന്നാം വേദഗ്രന്ഥമായ ഇൻജീൽ (ഗോസ്പൽ) വഹിച്ച് യേശു എന്ന ഈസാനബിയും ലോകത്ത് വന്നതോടെ വേദഗ്രന്ഥങ്ങൾ മൂന്നും ഘട്ടംഘട്ടമായി അവതരിച്ചു കഴിഞ്ഞു. പിന്നെയും അഞ്ചു നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് അന്ധകാരയുഗത്തിെൻറ ഇരുൾമറകളെ കീറിപ്പിളർക്കാനായി ഖുർആൻ എന്ന നാലാമത്തെ വേദഗ്രന്ഥവും വഹിച്ച് മുഹമ്മദ് നബി ഭൂജാതനായത്.
മനുഷ്യമക്കളുടെ ആദികാലം അവരുടെ അറിവ് പരിമിതമായിരുന്നു. അവരെ സംസ്കരിച്ചെടുക്കാനാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. സാഹിത്യസോപാനത്തിൽ ഉയർന്നുനിൽക്കുന്ന ഗ്രന്ഥമായിരുന്നില്ല ആദ്യത്തെ വേദഗ്രന്ഥം. മനുഷ്യരുടെ ആദികാലത്തെ അറിവിെൻറ പക്വതെവച്ചുകൊണ്ട് അതിനനുസരിച്ച വചനരീതിയാണ് അല്ലാഹു അതിൽ ഒരുക്കിയത്. എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹുവിൽനിന്നും അവതരിക്കപ്പെട്ടതാകയാലാണ് മനുഷ്യെൻറ സാംസ്കാരിക നില വളരുംതോറും നിയമങ്ങൾ അവൻ പരിഷ്കരിച്ചുകൊണ്ടിരുന്നത്.
ഓരോ വേദഗ്രന്ഥത്തിലും അതത് കാലഘട്ടത്തിനനുസരിച്ച നിയമസംഹിതയും സാഹിത്യശൈലിയും ആണ് അല്ലാഹു ഒരുക്കിയത്. ഒരു പുതിയ വേദഗ്രന്ഥം വരുമ്പോൾ പഴയത് റദ്ദു ചെയ്യുക എന്നത് അല്ലാഹു നിജപ്പെടുത്തിയിരുന്ന രീതിയാണ്. ഏറ്റവും ഒടുവിൽ വരുന്ന വേദഗ്രന്ഥം ലോകാവസാനം വരെ നിൽക്കാനുള്ളതാകയാൽ പിന്നീട് അത് പുതുക്കാൻ അല്ലാഹു മറ്റൊരു നബിയെയും അയച്ചിട്ടില്ല . അതാണ് ഖുർആെൻറ ശ്രേഷ്ഠത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.