മമ്മുതുവും മരുമകള്‍ മുഹ്‌സിനയും

തെന്നല പഞ്ചായത്തിലേക്ക് 'ഭാഗ്യ ഓട്ടോയിൽ' ജയിച്ച്​ മരുമകൾ; പിതാവിന്​ ​േതാൽവി

തി​രൂ​ര​ങ്ങാ​ടി: തെരഞ്ഞെടുപ്പങ്കത്തിൽ പിതാവും മരുമകളും ഒരുമിച്ച്​ കളത്തിലിറങ്ങിയപ്പോൾ ജയിച്ച്​ കയറാനായത്​ മരുമകൾക്ക്​ മാത്രം. തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യ ന​ന്ന​മ്പ്ര മ​മ്മു​തു ജ​ന​വി​ധി തേ​ടിയപ്പോൾ തൊ​ട്ട​ടു​ത്ത വാ​ർ​ഡാ​യ ആ​റാം വാ​ർ​ഡി​ലായിരുന്നു ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യ മ​രു​മ​ക​ൾ മു​ഹ്സി​ന ശാ​നി​ദ് മത്സരിച്ചത്.

സി.​പി.​എം അ​നു​ഭാ​വി​യാ​യ മ​മ്മു​തു വ​ർ​ഷ​ങ്ങ​ളോ​ളം വി​ദേ​ശ​ത്താ​യി​രു​ന്നു. മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി അ​ബ്​​ദു​ൽ ഗ​ഫൂ​റിനോട്​ 144 വോട്ടിനാണ്​ മമ്മുദു തോറ്റത്.

ബി.​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ മു​ഹ്സി​ന അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ശാ​നി​ദി​െൻറ ഭാ​ര്യ​യാ​ണ്. ലീ​ഗ് കു​ടും​ബ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് സീ​റ്റി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രിച്ച പി.​ജി. വി​ദ്യാ​ർ​ഥി​നി സ്വ​ഫ്​​വ​യെയാണ് മുഹ്സിന 23 വോട്ടിന്​ തോൽപ്പിച്ചത്.

Tags:    
News Summary - daughter in law won at thennala father failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.