പറളി (പാലക്കാട്): മരിച്ച വ്യക്തിയുടെ മതവിശ്വാസത്തെച്ചൊല്ലി സംസ്കാരച്ചടങ്ങിൽ തർക്കം. പറളി എടത്തറ അഞ്ചാംമൈൽ സ്വദേശി കല്ലിങ്കൽ വീട്ടിൽ മുത്തുവിെൻറ (60) സംസ്കാരവുമായി ബന്ധപ്പെട്ടാണ് തർക്കമുടലെടുത്തത്. വടുക സമുദായക്കാരനായ മുത്തു 15 വർഷമായി ക്രിസ്ത്യൻ പെന്തക്കോസ്ത് വിശ്വാസപ്രകാരമാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് പുരോഹിതരും വടുക സമുദായക്കാരനാണെന്നും ആചാരപ്രകാരം സംസ്കരിക്കണമെന്നുമാവശ്യപ്പെട്ട് ഇൗ സമുദായക്കാരും രംഗത്തെത്തി.
ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് മുത്തു മരിച്ചത്. ഒടുവിൽ പൊലീസെത്തി, ഭാര്യയുടെ ആവശ്യപ്രകാരം പെന്തക്കോസ്ത് വിഭാഗത്തിന് മൃതദേഹം വിട്ടുനൽകി പ്രശ്നം പരിഹരിച്ചു. രണ്ട് പെൺമക്കളും ഭാര്യയും മകനുമടങ്ങുന്നതാണ് മുത്തുവിെൻറ കുടുംബം. വിദേശത്തായിരുന്ന മകൻ ഞായറാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. മങ്കര പൊലീസ് മകനെയും മുത്തുവിെൻറ ഭാര്യയെയും വിളിച്ചിരുത്തി ചർച്ച നടത്തി.പിതാവിെൻറ മതംമാറ്റേത്താട് താൽപര്യമില്ലെന്ന് മകൻ അറിയിച്ചു.
എന്നാൽ, പെന്തക്കോസ്ത് സഭക്കാർ തങ്ങളെ ധാരാളം സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആചാരപ്രകാരം സംസ്കാരം നടത്താനാണ് താൽപര്യമെന്നും മുത്തുവിെൻറ ഭാര്യ പറഞ്ഞപ്പോൾ വടുക സമുദായക്കാർ പിന്മാറി. അവസാനം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കാരം നടത്താൻ മൃതദേഹം അട്ടപ്പള്ളത്തേക്കു കൊണ്ടുപോയി. മകൻ സംസ്കാരച്ചടങ്ങിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.