ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് അം​ഗ​ൻ​വാ​ടി​യി​ൽനി​ന്ന്​ ല​ഭി​ച്ച അ​മൃ​തം പൊ​ടി​യി​ൽ കണ്ടെത്തിയ ച​ത്ത പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം

കരവാരത്ത് അമൃതം പൊടിയിൽ ചത്ത പല്ലി

ആറ്റിങ്ങൽ: അംഗൻവാടി കുട്ടികൾക്കുള്ള അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം. കരവാരം ഗ്രാമപഞ്ചായത്ത് അംഗൻവാടികൾ വഴി വിതരണംചെയ്ത പോഷകാഹാരത്തിലാണ് പല്ലിയുടെ അസ്ഥികൂടം കണ്ടത്.

ചാത്തമ്പറ പറക്കുളം ആനൂർ വീട്ടിൽ പ്രശാന്ത് ഇതുസംബന്ധിച്ച് പരാതി നൽകി. പ്രശാന്തിന്‍റെ മകൾ ധ്വനിക്ക് ലഭിച്ച പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് സംഭവം.

ഇതുസംബന്ധിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് പരാതി നൽകി. നേരത്തെ സഹകരണ ബാങ്കിന്റെ കൺസ്യൂമർ സ്റ്റോറിൽ നിന്നാണ് ഇവിടെ അംഗൻവാടികൾ വഴിയുള്ള പോഷക ആഹാരങ്ങൾ നൽകി വന്നിരുന്നത്. പുതിയ പഞ്ചായത്ത് ഭരണ സമിതി വന്നപ്പോൾ ഇത് സ്വകാര്യ ഏജൻസിയെ ഏൽപിച്ചെന്നും അതോടെ നിലവാരമില്ലാത്ത അവസ്ഥയിലെത്തിയെന്നും എൽ.ഡി.എഫ് ആക്ഷേപം ഉന്നയിച്ചു.

Tags:    
News Summary - dead lizard found in nutrimix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.