representational image

അമൃതം പൊടിയിൽ ചത്ത പല്ലി; നിർമാണ യൂനിറ്റ് പൂട്ടി

ചെങ്ങന്നൂർ: അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിർമാണ യൂനിറ്റ് പൂട്ടി. മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 171ാം നമ്പർ അംഗൻവാടി വഴി വിതരണം ചെയ്ത അരക്കിലോ പായ്‌ക്കറ്റിലാണ് അവശിഷ്ടം കണ്ടെത്തിയത്.

ഇത് ആഗസ്റ്റ് മാസത്തിൽ പായ്ക്ക് ചെയ്തതായിരുന്നു. മാന്നാർ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്‍റ് യൂനിറ്റിന്‍റെ കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപത്തെ ഉൽപാദന കേന്ദ്രമാണ് പൂട്ടിയത്. പാവുക്കര ചിത്രഭവനത്തിൽ ആദർശ് എം. കൃഷ്ണന്‍റെ മകൻ അഥർവിന് ലഭിച്ച അമൃതംപൊടിയിലാണ് ശ്രദ്ധയിൽപെട്ടത്. 

Tags:    
News Summary - dead lizard in nectar powder; Manufacturing unit closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.