കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 20ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്.
ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 18,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പതിനായിരത്തോളം പേർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരുംദിവസങ്ങളിൽ നൽകും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേനയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്. 12 വയസ്സിന് മുകളിലുള്ളവർക്കാണ് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.