ന്യൂഡൽഹി: ഏലം വിലത്തകർച്ച, സ്പൈസസ് ബോർഡിനോട് സർക്കാർ കാട്ടുന്ന അവഗണന എന്നിവയിൽ പ്രതിഷേധിച്ച് സ്പൈസസ് ബോർഡ് മെംബർ സ്ഥാനം ഡീൻ കുര്യാക്കോസ് എം.പി രാജിവെച്ചു.
കഴിഞ്ഞ ദിവസം പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ ഒറ്റയാൾ സമരം നടത്തിയ ഡീൻ കുര്യാക്കോസ്, തിങ്കളാഴ്ച വിഷയം ലോക്സഭയിൽ ഉന്നയിച്ചശേഷം സ്പൈസസ് ബോർഡ് സെക്രട്ടറിക്ക് രാജിക്കത്ത് അയക്കുകയായിരുന്നു.
യു.പി.എ സർക്കാറിന്‍റെ കാലത്ത് കർഷകർക്ക് വിവിധ ആനുകൂല്യങ്ങളും സബ്സിഡികളും നൽകിയിരുന്നതായി ഡീൻ ലോക്സഭയിൽ പറഞ്ഞു. അതെല്ലാം 2014 മുതൽ നിർത്തലാക്കുകയാണ് ഉണ്ടായത്. കർഷകരെ സഹായിക്കാൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. ഈ പശ്ചാത്തലത്തിൽ സ്പൈസസ് ബോർഡ് അംഗമെന്ന നിലയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമിനാഥൻ കമീഷൻ ശിപാർശയനുസരിച്ച് ഉൽപാദനച്ചെലവും 50 ശതമാനം തുകയും ചേർത്ത് 1,500 രൂപയെങ്കിലും ഏലത്തിന് താങ്ങുവില നൽകേണ്ടതുണ്ട്. അല്ലെങ്കിൽ കൃഷിക്കാരുടെ അതിജീവനം പ്രയാസമാകും -അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.