തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം കലക്ടർക്ക് 75,60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന അനുവദിച്ചു.
ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000- രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) ആയി ആദ്യസമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്ന് വർഷ കാലയളവിലേക്ക് (36 മാസം) വ്യവസ്ഥകൾക്ക് അനുസൃതമായി ധനസഹായം നൽകുന്നതിന് 2021 ജനുവരി 22ന് ഉത്തരവായിരുന്നു. അത് പ്രകാരം തിരുവനന്തപുരം ജില്ലക്ക് ഫണ്ട് അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ സർക്കാരിൽ 2022 സെപ്തംബർ 22ന് പ്രപ്പോസൽ സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിലവിൽ 423 ഗുണഭോക്താക്കൾക്ക് ആദ്യഗഡുവായി ആകെ 21,15,000 രൂപ വിതരണം ചെയ്തുവെന്നും 423 പേർക്ക് 2022 ആഗസ്റ്റ് മാസം വരെ വിതരണം ചെയ്യേണ്ട കുടിശികയായ 57,90,000 രൂപയും അതോടൊപ്പം ധനസഹായത്തിന് അർഹരെന്ന് കണ്ടെത്തിയ 354 ആദ്യഗഡു അനുവദിക്കുന്നതിനായി 17,70,000 രൂപയും ഉൾപ്പടെ ആകെ 75,60,000 രൂപ (തിരുവനന്തപുരം കലക്ടർക്ക്) അനുവദിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ കത്ത് ആവശ്യപ്പെട്ടു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തുക അനുവദിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.