നാല് വയസ്സുകാരന്റെ മരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊ​ണ്ടോ​ട്ടി: വാ​യി​ല്‍ ക​മ്പ് കു​ത്തി മു​റി​വേ​റ്റ് കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​രി​മ്പ്ര സ്വ​ദേ​ശി കൊ​ട​ക്കാ​ട​ന്‍ നി​സാ​റി​ന്റേ​യും സൗ​ദാ​ബി​യു​ടേ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​സി​ല്‍ (നാ​ല് വ​യ​സ്) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്.

കേ​സി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം നീ​തി​യു​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ​യെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യി എം.​എ​ല്‍.​എ അ​റി​യി​ച്ചു.

മു​ഹ​മ്മ​ദ് ഷാ​സി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ക്കാ​നി​ട​യാ​യ​ത് ചി​കി​ത്സാ പി​ഴ​വാ​ണെ​ന്നും അ​ന​സ്‌​തേ​ഷ്യ ന​ല്‍കി​യ ഡോ​ക്ട​ര്‍ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍കി​യ​ത്.

ചി​കി​ത്സ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കും

കൊ​ണ്ടോ​ട്ടി: മു​ഹ​മ്മ​ദ് ഷാ​സി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍, പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ പൊ​ലീ​സ് സ​ര്‍ജ​ന്റെ വി​ശ​ദ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഊ​ര്‍ജി​ത​മാ​ക്കു​മെ​ന്ന് കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി എ.​എം. സി​ദ്ദി​ഖ്. അ​ന​സ്‌​തേ​ഷ്യ ന​ല്‍കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ശ്വാ​സ​ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ന​സ്തേ​ഷ്യ ന​ല്‍കു​ന്ന​തി​ന് മു​മ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ണ്ടാ​യി​രു​​ന്നു.

അ​തി​നാ​ൽ ചി​കി​ത്സ പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പൊ​ലീ​സ് നീ​ക്കം. പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നി​രി​ക്കെ സ​ര്‍ജ​നി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ട​ണം.

കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച കൊ​ണ്ടോ​ട്ടി​യി​ലെ മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ അ​ന​സ്‌​തേ​ഷ്യ ന​ല്‍കി​യ ഡോ​ക്ട​റു​ടെ​യു​ള്ള​വ​രി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ആ​ന്ത​രി​കാ​വ​യ​വ രാ​സ​പ​രി​ശോ​ധ​ന​ഫ​ലം കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രും. മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പീ​ക​രി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​കും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ൾ. 

Tags:    
News Summary - death of four-year-old; Health Minister will take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.