കൊച്ചി: മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ ദുരൂഹ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് എന്നിവരുടെ മൊഴികളിൽ താരതമ്യപരിശോധന നടത്താൻ അന്വേഷണസംഘം. ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ കാര്യങ്ങളിൽ വൈരുധ്യമുണ്ടോ എന്നറിയാനാണ് നടപടി.
കഴിഞ്ഞദിവസം റോയിയുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. സൈജു തങ്കച്ചനുമായി ഒന്നിച്ചിരുത്തി റോയിയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പദ്ധതിയിട്ടിരുന്നെങ്കിലും നടന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മൊഴികളുടെ പരിശോധന നടത്തുന്നത്.
അപകടത്തിൽപെട്ട വാഹനത്തിെൻറ ഡ്രൈവർ അബ്ദുൽ റഹ്മാെൻറ മൊഴിയും പരിശോധനക്ക് വിധേയമാക്കും. സൈജുവിെൻറ ഫോണിൽനിന്ന് നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടികളുമായി ബന്ധപ്പെട്ട വിഡിയോകൾ ലഭിച്ചിരുന്നു.
സൈജുവിനെ അറിയാമെങ്കിലും ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലെന്നാണ് റോയ് വയലാട്ട് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സൈജു നമ്പർ 18 ഹോട്ടലിലെ റൂമിൽ ലഹരി ഉപയോഗിച്ചോ എന്ന് അറിയില്ല. പാർട്ടിയിൽ ലഹരി ഉപയോഗിച്ചിട്ടില്ല, ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് എക്സൈസിനെ ഭയന്നാണ്, മോഡലുകളുടെ മരണവുമായി ഇതിന് ബന്ധമില്ല എന്നിങ്ങനെയാണ് റോയിയുടെ മൊഴി. എന്നാൽ, ഇത് ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇരുവരും തമ്മിൽ ലഹരി ഇടപാടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ.
ഇതിലേക്ക് സൂചനകൾ നൽകുന്നതാണ് സൈജുവിെൻറ മൊഴി. ഹോട്ടലിൽ ലഹരി പാർട്ടികൾക്കായിരുന്നു സൈജു എത്തിയിരുന്നതെന്നും ഇത്തരം ബന്ധമാണ് റോയിയുമായി ഉണ്ടായിരുന്നതെന്നുമാണ് പൊലീസ് നിഗമനം.
സൈജുവിെൻറ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിഡിയോകളുടെ ശാസ്ത്രീയ പരിശോധനയുടെകൂടി അടിസ്ഥാനത്തിൽ റോയിയെ വീണ്ടും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.