ആലപ്പുഴ: ദേശീയ മത്സരങ്ങൾക്ക് പോകുമ്പോൾ സംഘടനകൾ തമ്മിൽ നടത്തുന്ന കിടമത്സരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. നാഗ്പുരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷനുകൾ തമ്മിലെ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കണം. ദേശീയമത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ പല സംസ്ഥാനങ്ങൾക്കും കഴിയാറില്ല.
കോടതി ഉത്തരവ് തേടിയാണ് നിദ ഫാത്തിമ മത്സരത്തിൽ പങ്കെടുക്കാൻ പോയത്. കുട്ടിയുടെ മരണകാരണത്തിൽ വ്യക്തത വരുത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി, കായികമന്ത്രി, ജില്ല കലക്ടർ തുടങ്ങിയവർക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും ബന്ധപ്പെടും. കേന്ദ്ര കായികമന്ത്രിയെയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. ദേശീയ മത്സരങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടത്താൻ കേന്ദ്രം നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.